ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് സസ്പെൻഷൻ. ടോക്യോയിൽ ഒളിമ്പിക്സിനിടെയുണ്ടായ മോശം പെരുമാറ്റത്തിനാണ് സസ്പെൻഷൻ. മറ്റ് താരങ്ങൾക്കൊപ്പം പരിശീലനത്തിനിറങ്ങാൻ വിനേഷ് മടികാണിച്ചുവെന്നതാണ് താരത്തിനെതിരെ ഉയർന്ന പ്രധാന ആക്ഷേപം. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് താരത്തിനെതിരെ നടപടിയെടുത്തത്.
ഇതിനൊപ്പം ഒഫീഷ്യൽ സ്പോൺസറുടെ പേരുള്ള ടീഷർട്ട് ഉപയോഗിക്കാനും വിനേഷ് തയാറായില്ല. പകരം നൈക്കിയുടെ ജേഴ്സി ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. ഇതും വിനേഷിനെതിരെ നടപടിയെടുക്കാൻ കാരണമായി. ഇന്ത്യയുടെ മറ്റു ഗുസ്തി താരങ്ങളായ സോനം മാലിക്, അൻഷു മാലിക്, സീമ ബിസ്ല എന്നിവർക്കൊപ്പം വിനേഷിന് ഗെയിംസ് വില്ലേജിൽ റൂം അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് വരുമെന്ന് ചൂണ്ടിക്കാട്ടി വിനേഷ് റും നിരസിക്കുകയായിരുന്നു.
ഇതിന് പുറമേ മറ്റൊരു ഗുസ്തി താരമായ സോനം മാലിക്കിന് നോട്ടീസും ഫെഡറേഷൻ നൽകിയിട്ടുണ്ട്. മോശം പെരുമാറ്റത്തിനാണ് നോട്ടീസ് നൽകിയത്. ടോക്യോയിലേക്ക് പോകും മുമ്പ് റെസ്ലിങ് ഫെഡറേഷൻ ഓഫീസിലെത്തി തന്‍റെ പാസ്പോർട്ട് വാങ്ങാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ സ്റ്റാഫുകളോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.