ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു
text_fieldsറോം: ഇറ്റലിയുടെ ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻ ക്രിസ്റ്റ്യൻ ഗില്ലി അബദ്ധത്തിൽ സ്വന്തം വെടിയേറ്റു മരിച്ചു. തിരയെടുക്കാനായി കുനിഞ്ഞ വേളയിൽ 19കാരന്റെ വയറിന് വെടിയേൽക്കുകയായിരുന്നു. ആന്തരിക രക്തസ്രവം തടയാനായി അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആശുപത്രിയിൽ വെച്ച് ലോക ജൂനിയർ സ്കീറ്റ് ചാമ്പ്യൻ മരണത്തിന് കീഴടങ്ങി.
പിസ പ്രവിശ്യയിലെ മോണ്ടികാട്ടിനി വൽ ഡി സെസിനയിലെ വനത്തിൽ കൂട്ടുകാർക്കൊപ്പം നായാട്ടിന് പോയ വേളയിലാണ് അപകടം. ഗില്ലിക്ക് വെടിയേറ്റതോടെ കൂട്ടുകാർ എമർജൻസി സർവീസസുമായി ബന്ധപ്പെടുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ പെറുവിലെ ലിമയിൽ നടന്ന ലോകകപ്പിൽ മൂന്നാം വ്യക്തിഗത സ്വർണത്തിനൊപ്പം ടീം, മിക്സഡ് ടീം ഇനത്തിലും ഗില്ലി സ്വർണം നേടിയിരുന്നതായി ഇറ്റാലിയൻ ഷൂട്ടിങ് ഫെഡറേഷൻ അധയക്ഷൻ ലൂസിയോനോ റോസി പറഞ്ഞു. 2021 മേയിൽ ക്രൊയേഷ്യയിലെ ഓസ്ജിക്കിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത, ടീം, മിക്സഡ് ടീം മത്സരങ്ങളിൽ അദ്ദേഹം സ്വർണം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.