വേള്‍ഡ് പാഡല്‍ ലീഗ്: ജാഗ്വാര്‍സ് ചാമ്പ്യന്മാര്
text_fieldsദുബൈ: ദുബൈയില്‍ നടന്ന പ്രഥമ വേള്‍ഡ് പാഡല്‍ ലീഗ് 2023 ടൂര്‍ണമെന്റില്‍ പാന്തേഴ്സ് ടീമിനെ പരാജയപ്പെടുത്തി ജാഗ്വാര്‍സ് ചാമ്പ്യന്മാരായി. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയായിരുന്നു മത്സരം. ഓപണിങ് സെറ്റില്‍ പാന്തേഴ്സിന്റെ അലക്സ് റൂയിസിനെയും ബി ഗോണ്‍സാലസിനെയും 6-3ന് തോല്പിച്ച് സാന്യോ ഗുട്ടറസും കരോലിന നവാരോയും ജാഗ്വാര്സിന് വിജയത്തുടക്കം സമ്മാനിച്ചു.
പ്രവാസി മലയാളിയായ ഡോ. ഷാനിദ് മംഗലാട്ടിന്റേതാണ് പാന്തേഴ്സ് ടീം. പ്രമുഖ ഇ-കോമേഴ്സ് പോര്‍ട്ടലായ ‘ourshoppee.com ആണ് പാന്തേഴ്സിന്റെ സ്പോണ്സര്. ചാമ്പ്യന്മാരായ ജാഗ്വാര്സിന് 5,50,000 ദിര്‍ഹവും രണ്ടാം സ്ഥാനക്കാരായ പാന്തേഴ്സിന് 2,75,000 ദിര്‍ഹവും സമ്മാനത്തുക ചടങ്ങില്‍ സമ്മാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.