ലോക സീനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് റിയാദിൽ സമാപനം
text_fieldsറിയാദ്: ലോക സീനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് റിയാദിൽ സമാപനം. ഈ മാസം മൂന്നിന് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ 170 ലധികം രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 2,500 ലധികം സ്ത്രീപുരുഷ കായികതാരങ്ങളാണ് പങ്കെടുത്തത്. മത്സരങ്ങൾക്കൊടുവിൽ വിവിധ മെഡലുകൾ നേടിയവരെ കായികകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയും യൂനിയൻ ഓഫ് അറബ് നാഷനൽ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറലുമായ അബ്ദുൽ അസീസ് അൽഅൻസി കിരീടമണിയിച്ചു.
ജോർജിയൻ താരം ലാഷാ തലഖാഡ്സെയാണ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ചത്. 109 കിലോഗ്രാം ഭാരത്തിനു മുകളിലുള്ള വിഭാഗത്തിൽ മൂന്ന് സ്വർണമാണ് ലാഷാ നേടിയത്. ചാമ്പ്യൻഷിപ്പിെൻറ അവസാന മത്സരത്തിൽ സ്നാച്ചിൽ 220 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 253 കിലോയുമായി ആകെ 473 കിലോ ഉയർത്തിയാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്. സ്നാച്ചിൽ 213 കിലോ ഉയർത്തി ബഹ്റൈൻ താരം ഖോർ മിനാസ്യൻ വെള്ളിയും 212 കിലോ ഉയർത്തിയ അർമേനിയൻ താരം ഫർസ്ദത്ത് ലാലിയൻ വെങ്കലവും നേടി.
ഫ്രീസ്റ്റൈലിൽ അർമീനിയൻ താരം സൈമൺ മാർട്ടിർ 250 കിലോ ഉയർത്തി വെള്ളിയും ഇറാനിയൻ താരം അലി ദൗദി 249 കിലോഗ്രാം ഉയർത്തി വെങ്കലവും നേടി. മൊത്തത്തിൽ 460 കിലോഗ്രാം ഭാരവുമായി അർമീനിയൻ താരം ഫർസ്ദത്ത് രണ്ടാം സ്ഥാനത്തും 459 കിലോഗ്രാം ഭാരവുമായി ബഹ്റൈൻ ഖോർ മൂന്നാം സ്ഥാനത്തും എത്തി. ടൂർണമെൻറ് സംഘാടക സമിതി സമാപനമായി ഒരുക്കിയ ലളിതമായ ചടങ്ങിൽ മത്സരങ്ങൾ ഉൾക്കൊള്ളുന്ന വിഡിയോ ക്ലിപ്പുകൾ പ്രദർശിപ്പിച്ചു. ടൂർണമെൻറ് ആരംഭിക്കുന്നതിനു മുമ്പ് നടത്തിയ പ്രവർത്തനങ്ങളുടെ ഒരു വിഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.