ലോക നടത്ത മത്സരം: ചരിത്രം രചിച്ച് ഇന്ത്യൻ വനിത ടീം
text_fieldsമസ്കത്ത്: ലോക നടത്ത മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി മെഡൽ സ്വന്തമാക്കി ഇന്ത്യൻ വനിത ടീം. രവിന, ഭാവ്‌ന ജാട്ട്, മുനിത പ്രജാപതി എന്നിവരടങ്ങുന്ന ടീം ആണ് മസ്കത്തിൽ നടന്ന 20 കിലോമീറ്റർ നടത്ത മത്സരത്തിൽ വെങ്കല മെഡൽ നേടിയത്. ചൈനയെയും ഗ്രീസിനെയും പിന്നിലാക്കിയായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം. ഈയിനത്തിൽ ചൈനക്ക് സ്വർണവും ഗ്രീസിന് വെള്ളിയും ലഭിച്ചു. 61 വർഷത്തിന് ശേഷമാണ് ലോക നടത്ത മത്സരത്തിൽ ഇന്ത്യൻ ടീം മെഡൽ നേടുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 46 രാജ്യങ്ങളിൽനിന്നുള്ള ആയിര കണക്കിന് കായിക താരങ്ങളാണ് പങ്കെുടുക്കുന്നത്. അത്‌ലറ്റിക്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. 16 കായിക താരങ്ങളുമായി ആതിഥേയരായ ഒമാനും മേളയുടെ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.