
ഗുസ്തി താരത്തിെൻറ മരണം: സുശീൽ കുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം
text_fieldsന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ പ്രതിയായ ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്. സുശീൽ കുമാറിനെയും മറ്റ് ഒമ്പത് പ്രതികളെയും പിടികൂടാൻ ഡൽഹി പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മറ്റൊരു പ്രതിയായ ഫിസിക്കൽ എജുക്കേഷനൽ ട്രെയിനർ അജയ് കുമാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയും നൽകും.
കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.
കൂടാതെ ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് ഡൽഹി സർക്കാറിനും കത്ത് നൽകി. സർക്കാർ ഉദ്യോഗസ്ഥരായ സുശീൽ കുമാറും അജയ് കുമാറും സംഭവത്തിൽ പ്രതികളാണെന്നും വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിെൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
സംഭവത്തിന് ശേഷം സുശീല്‍ കുമാര്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചനയുണ്ട്. സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.