ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിമ്പിക്സ് യോഗ്യത
text_fieldsബിഷ്കേക് (കിർഗിസ്ഥാൻ): വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പാരിസ് ഒളിമ്പിക്സിന് യോഗ്യത. 50 കിലോഗ്രാം വിഭാഗത്തിലാണ് യോഗ്യത. ശനിയാഴ്ച കിർഗിസ്ഥാനിലെ ബിഷ്‌കേക്കിൽ നടന്ന ഏഷ്യൻ ഒളിമ്പിക് യോഗ്യത മത്സരത്തിൽ ഒരു പോയന്റ് പോലും വഴങ്ങാതെ ഫൈനലിലേക്ക് മുന്നേറിയാണ് യോഗ്യത ഉറപ്പിച്ചത്. സെമി ഫൈനലിൽ കസാഖിസ്താന്റെ ലോറ ഗനികിസിയോയെയാണ് തോൽപിച്ചത്.
2016 റയോ, 2020 ടോക്യോ ഒളിമ്പിക്സുകളിലും പങ്കെടുത്ത താരം, തുടർച്ചയായ മൂന്നാം തവണയാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയായിരുന്നു 29കാരിയായ വിനേഷ് ഫോഗട്ട്.
57 കിലോ ഇനത്തിൽ അൻഷു മാലിക്, 76 കിലോയിൽ റീതിക എന്നിവരും പാരിസിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. ഇരുവരും ഏഷ്യൻ ഒളിമ്പിക് ക്വാളിഫയർ ഫൈനലിലെത്തിയതോടെയാണിത്. കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടി ആന്റിം പംഗൽ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.