ഡ്രോൺ പറത്തിയ കാനഡ വനിത ഫുട്ബാൾ പരിശീലകന് വിലക്ക്; ടീമിനും കിട്ടി എട്ടിന്‍റെ പണി!
text_fieldsപാരിസ്: ന്യൂസിലന്‍ഡ് വനിതാ ഫുട്ബാള്‍ ടീം പരിശീലിക്കുന്ന മൈതാനത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതിന് കാനഡ വനിത ഫുട്ബാൾ ടീം പരിശീലകന് വിലക്ക്. ഇംഗ്ലീഷുകാരൻ ബെവ് പ്രീസ്റ്റ്മാനെ ഒരു വർഷത്തേക്കാണ് ഫിഫ വിലക്കിയത്. ഒളിമ്പിക്സിൽ കാനഡ ഫുട്ബാൾ ടീമിന്‍റെ ആറു പോയന്‍റും വെട്ടിക്കുറച്ചു. കൂടാതെ, ഫിഫ കനഡ ഫുട്ബാൾ അസോസിയേഷന് (സി.എസ്.എ) 1.89 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പ്രീസ്റ്റ്മാനെ പരിശീലന സ്ഥാനത്ത്നിന്ന് സി.എസ്.എ നേരത്തെ തന്നെ നീക്കിയിരുന്നു. കനഡ ഒളിമ്പിക് കമ്മിറ്റി സംഭവത്തിൽ മാപ്പുപറയുകയും ചെയ്തിരുന്നു. ന്യൂസിലന്‍ഡ് ഒളിമ്പിക് കമ്മിറ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി നല്‍കിയതോടൊണ് കടുത്ത അച്ചടക്ക നടപടികളിലേക്ക് കടന്നത്. സി.എസ്.എ ഓഫിഷ്യലുകളായ ജോസഫ് ലൊംബാർഡി, ജാസ്മിൻ മാൻഡെർ എന്നിവരെയും ഫിഫ ഒരു വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. എതിർ ടീമിന്‍റെ പരിശീലന മൈതാനത്തേക്ക് ഡ്രോൺ പറത്തിയതിലൂടെ കാനട ഫുട്ബാൾ ടീം കടുത്ത ചട്ടലംഘനം നടത്തിയതായി ഫിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാനഡ ഫുട്ബാള്‍ ടീമിനൊപ്പമുള്ള സംഘത്തിലെ അംഗമാണ് ഡ്രോണ്‍ പറത്തിയത്. പരിശീലന ദൃശ്യങ്ങള്‍ക്ക് വേണ്ടിയാണിതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ ന്യൂസിലന്‍ഡ് കളിക്കാരോടും ഒളിമ്പിക് കമ്മിറ്റിയോടും മാപ്പുപറയുന്നതായി കനേഡിയ ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.