ഒളിമ്പിക്സ് മെഡൽ ജേതാവ് ഇമാനെ ഖലീഫ് സ്ത്രീയല്ലെന്ന് റിപ്പോർട്ട്
text_fieldsപാരിസ് ഒളിമ്പിക്സിനിടെ ഒരുപാട് ചർച്ചയായ താരമായിരുന്നു അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖലീഫ്. താരം പുരുഷനാണെന്ന് വാദിച്ച് സ്ത്രീകളുടെ ബോകസ്ങ്ങിൽ പങ്കെടുക്കുന്നതിനെ ഒരുപാട് പേർ ചോദ്യം ചെയ്തിരുന്നു. എന്നാൽ വനിതകളുടെ 66 കിലോ വിഭാഗത്തിൽ പങ്കെടുക്കുകയും സ്വർണം നേടിയും താരം മറുപടി നൽകുകയായിരുന്നു. വ്യത്യസ്ത രാജ്യങ്ങളിലെ പല പ്രമുഖർ വരെ താരത്തെ പുരുഷനാണെന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നു.
താരത്തിന്‍റെ പേര് ഇപ്പോൾ വീണ്ടും മുഖ്യധാര ചർച്ചകളിൽ ഇടം പിടിക്കുകയാണ്. ഖലീഫ് പുരുഷനാണെന്ന റിപ്പോർട്ട് പുറത്തുവന്നതാണ് നിലവിൽ ചർച്ചയാകുന്നത്. ഖലിഫിന് ആന്തരിക വൃഷണങ്ങളും തഥ ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.
റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു. 2023-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ ഇമാനെ ഖെലീനെ വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.