പാരിസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് രണ്ടാം അങ്കം
text_fieldsപാരിസ്: ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ ഇന്ത്യൻ പുരിഷ ഹോക്കി ടീമിന് ഇന്ന് രണ്ടാം മത്സരം. അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ. വിജയത്തുടർച്ച തേടിയായിരിക്കും ഇന്ത്യ ഇറങ്ങുക.
കരുത്തരായ ബെൽജിയം, ആസ്ട്രേലിയ എന്നിവർ മുന്നിൽ നിൽക്കെ പോയന്റ് ടേബിളിൽ മേൽക്കൈ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും ഇന്ത്യ. അർജന്റീനക്കെതിരെ മോശമല്ലാത്ത റെക്കോഡ് ടീമിനുണ്ട്. ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബെൽജിയത്തിന് പിറകിൽ രണ്ടാമതാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ അർജന്റീനയെയും അടുത്ത മത്സരത്തിൽ അയർലൻഡിനെയും കീഴടക്കിയാൽ ഇന്ത്യക്ക് ക്വാർട്ടർ സാധ്യതകൾ സജീവമായി നിർത്താം.
വലിയ ടീമുകളും മത്സരങ്ങളും മുന്നിലിരിക്കെ ഗ്രൂപ്പിലെ സ്ഥാനങ്ങൾ മാറി മറിയാം. 12 ടീമുകളുള്ള ടൂർണമെന്റിൽ രണ്ട് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ടം. ഇരുഗ്രൂപ്പിൽ നിന്നും നാല് ടീമുകൾ വീതം ക്വാർട്ടറിൽ യോഗ്യത നേടും. ഇന്ത്യൻ സമയം വൈകിട്ട് 4.15നാണ് മത്സരം ആരംഭിക്കുന്നത്. സ്പോര്ട്സ് 18ലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.