Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_right...

ഒ​ളി​മ്പി​ക്സി​നൊ​രു​ങ്ങി ഇ​സ്മാ​യി​ൽ ദാ​വൂ​ദ്; ല​ണ്ട​നി​ൽ വെ​ങ്ക​ലം

text_fields
bookmark_border
ഇ​സ്മാ​യി​ൽ ദാ​വൂ​ദ്
cancel
camera_alt

ല​ണ്ട​ൻ ഡ​യ​മ​ണ്ട് ലീ​ഗ് 400 മീ. ​ഹ​ർ​ഡ്ൽ​സി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഖ​ത്ത​റി​ന്റെ

ഇ​സ്മാ​യി​ൽ ദാ​വൂ​ദ്

ദോ​ഹ: ഹൈ​ജം​പി​ലെ ലോ​ക-​ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​ൻ മു​അ്ത​സ് ബ​ർ​ഷി​മി​നൊ​പ്പം, പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഖ​ത്ത​ർ പ്ര​തീ​ക്ഷ​യോ​​ടെ ഉ​റ്റു​നോ​ക്കു​ന്ന 400 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സ് താ​രം ഇ​സ്മാ​യി​ൽ ദാ​വൂ​ദ് അ​ക്ബ​റി​ന് ല​ണ്ട​ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ മെ​ഡ​ൽ തി​ള​ക്കം.

ഒ​ളി​മ്പി​ക്സി​ന് മു​ന്നോ​ടി​യാ​യി ലോ​ക​താ​ര​ങ്ങ​ളു​ടെ ഉ​ജ്ജ്വ​ല ​പോ​രാ​ട്ട​മാ​യ മ​ത്സ​ര​ത്തി​ൽ 47.72 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് ദാ​വൂ​ദ് അ​ക്ബ​ർ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ബ്ര​സീ​ലി​ന്റെ ലോ​ക​ചാ​മ്പ്യ​നും ടോ​ക്യോ ഒ​ളി​മ്പി​ക്സ് വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വു​മാ​യ അ​ലി​സ​ൺ ഡോ​സ് സാ​ന്റോ​സ് ഒ​ന്നാ​മ​തെ​ത്തി. സീ​സ​ണി​ൽ അ​ലി​സ​ണി​ന്റെ അ​ഞ്ചാ​മ​ത്തെ ഡ​യ​മ​ണ്ട് ലീ​ഗ് വി​ജ​യ​മാ​ണി​ത്.

ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ഖ​ത്ത​ർ താ​രം ല​ണ്ട​നി​ൽ ഫി​നി​ഷി​ങ് ലൈ​ൻ തൊ​ട്ട​ത്. ​ഒ​ളി​മ്പി​ക്സി​ലെ പ്ര​ക​ട​ന​ത്തി​നു​മു​മ്പ് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ല​ണ്ട​ൻ ഡ​യ​മ​ണ്ട് ലീ​ഗി​ലെ നേ​ട്ട​മെ​ന്ന് ദാ​വൂ​ദ് പ​റ​ഞ്ഞു. ജ​മൈ​ക്ക​യു​ടെ റോ​ഷ്വാ​ൻ ക്ലാ​ർ​ക് (47.63 സെ) ​ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ബ​ർ​ഷി​മി​നൊ​പ്പം മി​ക​ച്ച ടീ​മു​മാ​യാ​ണ് പാ​രി​സ് ഒ​ളി​മ്പി​ക്സ് ട്രാ​ക്ക് ഇ​ന​ങ്ങ​ളി​ൽ ഖ​ത്ത​ർ ഇ​റ​ങ്ങു​ന്ന​ത്. അ​ബ്ദു​റ​ഹ്മാ​ൻ സാം​ബ, അ​ബൂ​ബ​ക​ർ ഹൈ​ദ​ർ, ബാ​സിം ഹു​മൈ​ദ, അ​മ്മാ​ർ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsSports NewsParis Olympics 2024Ismail Dawood
News Summary - Ismail Dawood ready for the Olympics- Bronze in London
Next Story