പാരിസ് ഒളിമ്പിക്സിലും ഇസ്രായേലിന് കൂവൽ
text_fieldsപാരിസ്: പാരിസ് ഒളിമ്പിക്സിലും ഇസ്രായേലിനെതിരെ പ്രതിഷേധം. ഇസ്രായേൽ-മാലി പുരുഷ ഫുട്ബാൾ മത്സരത്തിനിടയിൽ ഇസ്രായേലിന്റെ ദേശീയഗാനമാലപിച്ചപ്പോഴാണ് കാണികൾ പ്രതിഷേധിച്ചത്. മത്സരം സമനിലയിൽ കലാശിച്ചു. ഇസ്രായേൽ ടീമിന് വൻ സുരക്ഷയാണ് ഫ്രാൻസ് നൽകിയത്. പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന് പുറത്തും വരുന്ന വഴിയിലുമെല്ലാം ആയിരത്തിലേറെ ഫ്രാൻസ് പൊലീസ് സജ്ജമായിരുന്നു.
മത്സരത്തിന് മുന്നോടിയായുള്ള ദേശീയഗാനാലാപന വേളയിൽ ഇസ്രായേലിന്റെ ദേശീയഗാനത്തെ കാണികൾ ഉച്ചത്തിൽ പരിഹസിക്കുകയായിരുന്നു. മാലി ആരാധകർ അവരുടെ ദേശീയഗാനം പാടുകയുംചെയ്തു. 1973ലെ യോംകിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രായേലുമായുള്ള ബന്ധം മാലി അവസാനിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ ദേശീയഗാനം ആരംഭിച്ചപ്പോൾതന്നെ കാണികൾ കൂവാൻ തുടങ്ങിയിരുന്നു.
പിന്നീട് ഓരോ തവണ അവർ പന്തിൽ തട്ടിയപ്പോഴും കാണികൾ കൂവാനും പരിഹസിക്കാനും മറന്നില്ല. മറുവശത്ത് ഫുട്ബാൾ മത്സരം തുടരുമ്പോഴും കാണികൾ തമ്മിൽ കശപിശയുണ്ടായി. മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു. നേരത്തേ ഈ മത്സരത്തിനിടയിൽ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുമെന്ന് ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൂസന്നെ ഷീൽഡ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.