ലവ്ലിന ക്വാർട്ടറിൽ; ഒരു ജയം അരികെ മെഡൽ
text_fieldsപാരിസ്: ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ബോക്സർ ലവ് ലിന ബൊർഗോഹെയ്ൻ രണ്ടാം മെഡലിനരികെ. വനിതകളുടെ 75 കിലോ ഇനത്തിൽ നോർവേയുടെ സണ്ണിവ ഹോഫ്സ്റ്റഡിനെ 5-0ത്തിന് തകർത്ത് ലവ് ലിന ക്വാർട്ടർ ഫൈനലിൽ കടന്നു. മെഡലിന് ഒരു ജയം മാത്രം അകലെയാണ് താരം. എന്നാൽ, എതിരാളി കരുത്തയാണ്.
ചൈനീസ് താരം ലി ക്വിയാനെ ക്വാർട്ടറിൽ തോൽപിച്ച് സെമി ഫൈനലിലെത്തിയശേഷം പുറത്തായാലും ലവ് ലിനക്ക് വെങ്കലം ലഭിക്കും. ടോക്യോയിൽ 69 കിലോ ഇനത്തിൽ സെമിയിൽ തോറ്റ് വെങ്കലം നേടുകയായിരുന്നു താരം.
ഇക്കുറി ആറുപേരാണ് ഇന്ത്യക്കായി ബോക്സിങ്ങിൽ ഇറങ്ങിയത്. കൂട്ടത്തിൽ അമിത് പംഘാൽ (51 കിലോ), പ്രീതി പവാർ (54), ജാസ്മിൻ ലംബോറിയ (57) എന്നിവർ ഇതിനകം പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.