സമാപന ചടങ്ങ്; ഇന്ത്യയുടെ കൊടി ഉയർത്താൻ മനു ഭാകർ
text_fieldsഇന്ത്യയുടെ ഷൂട്ടറായ മനു ഭാകർ പാരിസ് ഒളിമ്പിക് സമാപന ചടങ്ങിൽ ഇന്ത്യൻ കൊടി വഹിക്കും. ഇന്ത്യക്ക് വേണ്ടി പാരിസ് ഒളിമ്പിക്സിൽ ചരിത്രം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു. രണ്ട് വെങ്കല മെഡൽ നേടിയാണ് മനു ഭാകർ ചരിത്രം സൃഷ്ടിച്ചത്. ആദ്യം വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ ഇവന്‍റിലാണ് താരം വെങ്കലം നേടിയത്. ഷൂട്ടിങ്ങിൽ ഇന്ത്യക്കായി വെങ്കലം നേടുന്ന ആദ്യ വനിത താരമാകാനും മനുവിന് സാധിച്ചിരുന്നു.
ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 12 വർഷത്തെ മെഡൽ വരൾച്ചക്കായിരുന്നു മനു ഫുൾസ്റ്റോപ്പിട്ടത്. വരൾച്ച അവസാനിപ്പിതിന് ശേഷം മനു സരബ്ജോത് സിങ്ങുമായി സഖ്യം ചേർന്നുകൊണ്ട് ഇന്ത്യക്കായി മിക്സ്ഡ് പത്ത് മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ് ഇവന്‍റിലും മനു വെങ്കലം സ്വന്തമാക്കി. ഇന്ത്യക്കായി ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന ആദ്യ വനിത താരമായി മനു ഇതോടെ മാറി.
'മനുവായിരിക്കും ഇന്ത്യയുടെ കൊടി പിടിക്കുക. അവൾ നന്നായി കളിച്ചു അതിനാൽ ഇത് അവൾ അർഹിക്കുന്നുണ്ട്,' ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ഒരു അംഗം പി.ടി.ഐയോട് പറഞ്ഞു. തന്നെ ഈ കർത്തവ്യം ഏൽപ്പിച്ചാൽ അത് വലിയ അംഗീകരമാകുമെന്ന് മനു ഭാകർ പറഞ്ഞു.
' എന്നേക്കാൾ യോഗ്യരായ ആളുകളുണ്ട്, എന്നാൽ എനിക്ക് ഈ അവസരം ലഭിച്ചാൽ അത് വലിയ അംഗീകരമാണ്,' മനു ഭാകർ പി.ടി.ഐയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.