Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_rightഒ​ളി​മ്പി​ക്​...

ഒ​ളി​മ്പി​ക്​ ദീ​പ​ശി​ഖ​യു​മാ​യി നാ​സ​ർ അ​ൽ ഖി​ലൈ​ഫി

text_fields
bookmark_border
paris olympics 2024
cancel
camera_alt

പാ​രി​സി​ൽ ന​ട​ന്ന ഒ​ളി​മ്പി​ക്സ് ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന പി.​എ​സ്.​ജി പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ ഖി​ലൈ​ഫി

ദോ​ഹ: പാ​രി​സ്​ ഒ​ളി​മ്പി​ക്​​സി​ന്റെ ദീ​പ​ശി​ഖ വ​ഹി​ച്ച്​ ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യു​ടെ പ്ര​സി​ഡ​ന്റ്​ നാ​സ​ർ അ​ൽ ഖി​ലൈ​ഫി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പാ​രി​സ്​ ന​ഗ​ര പ്ര​ദേ​ശ​മാ​യ വി​ഗ്​​ന​സി​ലൂ​ടെ ക​ട​ന്നു​പോ​യ ദീ​പ​ശി​ഖ​യു​ടെ പ്ര​യാ​ണ​ത്തി​ൽ ഖ​ത്ത​റി​ന്റെ​കൂ​ടി അ​ഭി​മാ​ന​മാ​യ നാ​സ​ർ അ​ൽ ഖി​ലൈ​ഫി പ​ങ്കു​ചേ​ർ​ന്ന​ത്. അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ദീ​പ​ശി​ഖ​യും വ​ഹി​ച്ച്​ ഓ​ടി​യ ഇ​ദ്ദേ​ഹം ജു​ഡോ ക്ല​ബ്​ പ്ര​സി​ഡ​ന്റ്​ മാ​രി റൊ​ളാ​ൻ​ഡെ ബി​റോ​ക്ക്​ ഒ​ളി​മ്പി​ക്​​സ്​ വി​ള​ക്ക്​ കൈ​മാ​റി.

മേ​യ്​ എ​ട്ടി​ന്​ തു​ട​ങ്ങി ഒ​ളി​മ്പി​ക്​​സി​ന്റെ ഉ​ദ്​​ഘാ​ട​ന ദി​ന​മാ​യ ജൂ​ലൈ 26 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണം ഫ്രാ​ൻ​സി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ൾ താ​ണ്ടി​യാ​ണ്​ പാ​രി​സി​ലെ​ത്തി​യ​ത്. കാ​യി​ക താ​ര​ങ്ങ​ൾ, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക -സാ​ഹി​ത്യ -മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്​​ട്ര നേ​താ​ക്ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു.

ഐ​ക്യം, സ​മാ​ധാ​നം, ക​രു​ത്ത്​ എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​യ ഒ​ളി​മ്പി​ക്​ ദീ​പ​ശി​ഖ വ​ഹി​ച്ച്​ പ്ര​യാ​ണ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ അ​ഭി​മാ​ന​ക​ര​വും, വ​ലി​യ ആ​ദ​ര​വു​ള്ള നി​മി​ഷ​വു​മാ​യി മാ​റി​യെ​ന്ന്​ നാ​സ​ർ അ​ൽ ഖി​ലൈ​ഫി പ്ര​തി​ക​രി​ച്ചു.

ഫ്ര​ഞ്ച്​ ക്ല​ബാ​യി പി.​എ​സ്.​ജി​യു​ടെ 26 താ​ര​ങ്ങ​ളാ​ണ്​ ഒ​ളി​മ്പി​ക്​​സി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത്. പു​രു​ഷ -വ​നി​ത ഫു​ട്​​ബാ​ൾ, ഹാ​ൻ​ഡ്​​ബാ​ൾ, ജൂ​ഡോ എ​ന്നി​വ​യി​ലാ​ണ്​ പി.​എ​സ്.​ജി താ​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsSports NewsParis Olympics 2024Olympic Torch Relay
News Summary - Nasser Al Khilaifi with Olympic torch
Next Story