ശരത് പുറത്ത്; മനികയും ശ്രീജയും മുന്നോട്ട്
text_fieldsപാരിസ്: ടേബ്ൾ ടെന്നിസിൽ വെറ്ററൻ താരം ശരത് കമലിന് ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി. ഉദ്ഘാടന ചടങ്ങിൽ പി.വി. സിന്ധുവിനൊപ്പം ഇന്ത്യൻ പതാക വാഹകനായിരുന്ന 42കാരൻ, സ്ലോവേനിയയുടെ ഡെനി കോസുലിനു മുന്നിലാണ് വീണത്. സ്കോർ 12-10 9-11 6-11 7-11 11-8 10-12. കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ ശരത് കമൽ ആദ്യ ഗെയിം പൊരുതി നേടിയെങ്കിലും പിന്നീട് തുടർച്ചയായി മൂന്നെണ്ണം കൈവിടുകയായിരുന്നു. അതുകഴിഞ്ഞ് ഒരു ഗെയിംകൂടി തിരിച്ചുപിടിച്ചെങ്കിലും നിർണായകമായ അവസാനത്തേതിൽ എതിരാളി കളി ജയിക്കുകയായിരുന്നു.
അതേസമയം, 2018ലെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ മനിക ബത്ര 4-1ന് ജയിച്ച് അടുത്ത റൗണ്ടിലെത്തി. ബ്രിട്ടീഷ് താരം അന്ന ഹേഴ്സിയെ 11-8 12-10 11-9 9-11 11-5നാണ് വീഴ്ത്തിയത്. ഫ്രാൻസിന്റെ പ്രിതിക പവാഡെയാകും അടുത്ത എതിരാളി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കുകാരിയായ ശ്രീജ അകുലയും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. സ്വീഡന്റെ ക്രിസ്റ്റീന കാൾബെർഗിനെ നേരിട്ടുള്ള സെറ്റുകളിലാണ് മറികടന്നത്. സ്കോർ 11-4, 11-9, 11-7, 11-8.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.