Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_rightഒ​ളി​മ്പി​ക്സ്;...

ഒ​ളി​മ്പി​ക്സ്; യാ​ക്കൂ​ബ് അ​ൽ യൂ​ഹ ഇ​ന്ന് ട്രാ​ക്കി​ൽ

text_fields
bookmark_border
Amina Shah competing in womens single sailing
cancel
camera_alt

വ​നി​ത സിം​ഗി​ൾ സെ​യി​ലി​ങ്ങി​ൽ മ​ത്സ​രി​ക്കു​ന്ന ആ​മി​ന ഷാ

കു​വൈ​ത്ത് സി​റ്റി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ കു​വൈ​ത്ത് സ്പ്രി​ന്റ​ർ യാ​ക്കൂ​ബ് അ​ൽ യൂ​ഹ ഞാ​യ​റാ​ഴ്ച 110 മീ. ​ഓ​ട്ട മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ്പ്രി​ന്റ് ഇ​ന​ത്തി​ൽ കു​വൈ​ത്തി​ന്റെ പ്ര​തീ​ക​മാ​യ യാ​ക്കൂ​ബ് അ​ൽ യൂ​ഹ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ് കു​വൈ​ത്ത്. വ​നി​ത സിം​ഗി​ൾ സെ​യി​ലി​ങ്ങി​ൽ ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ട ആ​മി​ന ഷാ ​ഞാ​യ​റാ​ഴ്ച​യും മ​ത്സ​രം തു​ട​രും. അ​തേ​സ​മ​യം, വ​നി​ത​ക​ളു​ടെ 800 മീ. ​ഓ​ട്ടം, ഷൂ​ട്ടി​ങ് എ​ന്നി​വ​യി​ൽ കു​വൈ​ത്ത് പ്ര​തീ​ക്ഷ​ക​ൾ മ​ങ്ങി.

800 മീ. ​ഓ​ട്ടം യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ എ​ട്ടാം സ്ഥാ​ന​ത്ത് എ​ത്താ​നേ കു​വൈ​ത്ത് അ​ത്‌​ല​റ്റ് അ​മ​ൽ അ​ൽ റൂ​മി​ക്ക് ക​ഴി​ഞ്ഞു​ള്ളൂ. ഇ​തോ​ടെ അ​മ​ൽ അ​ൽ റൂ​മി​ക്ക് മു​ന്നോ​ട്ടു​ള്ള വ​ഴി അ​ട​ഞ്ഞു. ശ​നി​യാ​ഴ്ച സ്റ്റേ​ഡ് ഡി ​ഫ്രാ​ൻ​സി​ൽ ന​ട​ന്ന യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ 2:12.13 മി​നി​റ്റി​ലാ​ണ് അ​ൽ റൂ​മി ഓ​ടി​യെ​ത്തി​യ​ത്. ഷൂ​ട്ടി​ങ് മ​ത്സ​ര​ത്തി​ന്റെ ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ കു​വൈ​ത്ത് ഷൂ​ട്ട​ർ മു​ഹ​മ്മ​ദ് അ​ൽ ദി​ഹാ​നി​യും പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paris Olympics 2024
News Summary - Paris Olympics 2024
Next Story