പാരിസ് ഒളിമ്പിക്സിലും ഇസ്രായേലിനെതിരെ പ്രതിഷേധം; താരങ്ങളെ 'കൂവി' കാണികൾ
text_fieldsപാരിസ്: പാരിസ് ഒളിമ്പിക്സിലും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു. ഇസ്രായേൽ-മാലിദ്വീപ് മത്സരത്തിനിടയിലാണ് കാണികൾ പ്രതിഷേധിച്ചത്.
മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഈ മാലി-ഇസ്രായേൽ മത്സരത്തിന് സാധിച്ചിട്ടുണ്ട്. ഗസ്സയിൽ അരങ്ങറുന്ന യുദ്ധം സംബന്ധിച്ച് ഇസ്രായേൽ ടീമിന് വളരെ വലിയ സെക്യൂരിറ്റിയാണ് ഫ്രാൻസ് നൽകിയത്. സ്റ്റേഡിയത്തിന് പുറത്തും വരുന്ന വഴിയുലുമെല്ലാം വലിയ ഒരു ഫോഴ്സിനെ തന്നെ ഫ്രാൻസ് പൊലീസ് ഫോഴ്സ് ഒരുക്കിയിരുന്നു.
മത്സരത്തിന് മുന്നോടിയായുള്ള ദേശിയ ഗാനലാപന വേളയിൽ ഇസ്രായേലിനൻറെ ദേശിയ ഗാനത്തെ കാണികൾ ഉച്ചത്തിൽ പരിഹസിച്ചിരുന്നു. മാലി ആരാധകർ അവരുടെ ദേശിയ ഗാനം അഭിമാനത്തോടെ പാടുകയും ചെയ്തു. 1973ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രായേലുമായുള്ള ബന്ധം മാലി അവസാനിപ്പിച്ചിരുന്നു.
ഇസ്രയേലിനൻറെ ദേശിയ ഗാനം ആരംഭിച്ചപ്പോൾ തന്നെ കാണികൾ കൂവാൻ തുടങ്ങിയിരുന്നു. പിന്നീട് ഓരോ തവണ അവർ പന്തിൽ തട്ടിയപ്പോഴും കാണികൾ കൂവാനും പരിഹസിക്കാനും മറന്നില്ല. മറുവശത്ത് ഫുട്ബോൾ മത്സരം തുടരുമ്പോഴും കാണികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും സെക്യൂരിറ്റി ഇടപെടുകയും ചെയ്യേണ്ടതായി വന്നു. മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു.
നേരത്തെ ഈ മത്സരത്തിനിടയിൽ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുമെന്ന് ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൂസന്നെ ഷീൽഡ് അറിയിച്ചിരുന്നു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ സമാധാനപരമായി പ്രതിശേധിക്കുമെന്നായിരുന്നു സംഘടന അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.