ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പറന്നിറങ്ങാൻ ടോം ക്രൂയിസ്
text_fieldsപാരിസ്: ഞായറാഴ്ച നടക്കുന്ന പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ പ്രശസ്ത ഹോളിവുഡ് താരം ടോം ക്രൂയിസ് സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പറന്നിറങ്ങും.
കൈയിൽ പതാകയുമായി ഫ്രാൻസ് നാഷനൽ സ്റ്റേഡിയത്തിന്റെ മുകളിൽ നിന്നാണ് ആക്ഷൻ രംഗങ്ങളിലൂടെ പ്രശസ്തനായ താരം താഴേക്ക് പറന്നിറങ്ങുക. ഗ്രൗണ്ടിൽ എത്തിക്കഴിഞ്ഞാൽ, സൈക്ലിസ്റ്റ്, സ്കേറ്റ് ബോർഡർ, വോളിബാൾ കളിക്കാർ എന്നിവരുൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ നിന്നുള്ള അത്‍ലറ്റുകൾക്ക് ക്രൂയിസ് പതാക കൈമാറും. കാഴ്ചക്കാർക്ക് തത്സമയം കാണാൻ കഴിയുന്ന തരത്തിലുള്ള തത്സമയ പ്രകടനമായിരിക്കും നടത്തുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പിന്നീട് പാരീസ് മേയർ ആനി ഹിഡാൽഗോ അടുത്ത ഒളിമ്പിക് നടക്കുന്ന ലോസ് ആഞ്ജലസ് നഗരത്തിലെ മേയർ കാരെൻ ബാസിന് ഒളിമ്പിക് പതാക കൈമാറും. സമാപന ചടങ്ങ് പരമ്പരാഗത രീതിയിൽ ഫ്രാൻസിൻ്റെ ദേശീയ സ്റ്റേഡിയത്തിലാണ് നടക്കുക.
സൂപ്പർ താരത്തിന്റെ പ്രകടനം കാണാൻ ജനങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് കലാസംവിധായകൻ തോമസ് ജോളി വെളിപ്പെടുത്തി. ക്രൂയിസിന്റെ പ്രകടനത്തിന്റെ വിഡിയോ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. 100ലധികം നർത്തകരും സർക്കസ് കലാകാരന്മാരും സമാപന ചടങ്ങിന് മാറ്റുകൂട്ടാനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.