2023ൽ വനിതാ പി.എസ്.എൽ നടത്താൻ അനുമതി നൽകി റമീസ് രാജ
text_fieldsഅടുത്ത വർഷം മുതൽ വനിതാ പി.എസ്.എൽ നടത്താൻ അനുമതി നൽകി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഇക്കൊല്ലം മുതൽ വനിതാ പി.എസ്.എൽ നടത്താനാണ് പി.സി.ബി തീരുമാനിച്ചിരുന്നത്. ചില പ്രതിസന്ധികൾ വന്നതോടെ ടൂർണമെന്‍റ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പി.സി.ബി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വനിതാ പി.എസ്.എൽ നടത്തുമെന്ന് റമീസ് രാജ അറിയിച്ചിരുന്നു. വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി പാകിസ്താൻ സൂപ്പർ ലീഗ് മാതൃകയിലം ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് വനിതാ വിഭാഗം മേധാവി താനിയ മാലികും അറിയിച്ചു.
''ഞങ്ങളുടെ ടീം കോമ്പിനേഷൻ മികച്ചതാണ്, ടീമിന് അവസാന നാലിൽ മുന്നേറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അധികാരമേറ്റതു മുതൽ വനിതാ ക്രിക്കറ്റ് പ്രതിസന്ധി നേരിടുകയാണ്. വനിതാ ക്രിക്കറ്റിന്റെ പ്രോത്സാഹനത്തിനും വനിതകൾ എല്ലാ മേഖലയിലും മുന്നോട്ടു വരുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരികയാണ്'' -താനിയ കൂട്ടിച്ചേർത്തു.
അടിസ്ഥാന തലത്തിൽ വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് സതേൺ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനെ അവർ അഭിനന്ദിച്ചു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് നാലിന് ദക്ഷിണ പഞ്ചാബും സിന്ധും തമ്മിൽ ഒരു ടി20 മത്സരം നടക്കും.
മാർച്ച് 26നാണ് ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പുണെയിലുമാണ്. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.