പദ്ധതികൾ വേഗത്തിലാക്കും ആലപ്പുഴയുടെ കായികസ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളക്കുന്നു
text_fieldsആലപ്പുഴ: ചെങ്ങന്നൂർ ഉദയകുമാർ ഇൻഡോർ സ്റ്റേഡിയത്തിെൻറ പണികൾക്ക് വേഗം കൂട്ടാനും ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം നിർമാണം തുടങ്ങാൻ തടസ്സമായ സ്ഥലത്തർക്കം ചർച്ചയിലൂടെ തീർക്കാനും തീരുമാനം. പ്രീതികുളങ്ങര സ്കൂൾ സ്റ്റേഡിയം ഒക്ടോബർ 15ന് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്ത് മന്ത്രി വി. അബ്ദുറഹ്മാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇവയുൾെപ്പടെ ജില്ലയിലെ പ്രധാന കായിക പദ്ധതികൾ ചർച്ച ചെയ്തു.
ചെങ്ങന്നൂർ സ്റ്റേഡിയം നിർമാണത്തിെൻറ കരാറുകാരന് കുടിശ്ശികയുള്ള പണം രണ്ടാഴ്ചക്കകം നൽകാൻ കിറ്റ്കോക്കും കിഫ്ബിക്കും നിർദേശം നൽകി. ഇ.എം.എസ് സ്റ്റേഡിയം രണ്ടാം ഘട്ടം പണിക്ക് തടസ്സമായ സ്ഥലം ഉടമസ്ഥത സംബന്ധിച്ച കേസ് ചർച്ച ചെയ്ത് പരിഹരിക്കാൻ എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, നഗരസഭാധ്യക്ഷ സൗമ്യരാജ്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.ജെ. ജോസഫ് എന്നിവർ ഉൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തി.
മറ്റു തീരുമാനങ്ങൾ: പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി സ്റ്റേഡിയം പണി ഉടൻ തുടങ്ങാൻ കായിക ഡയറക്ടർക്ക് നിർദേശം നൽകി. 2019-20 ബജറ്റിൽ പ്രഖ്യാപിച്ച കണിച്ചുകുളങ്ങര എച്ച്.എസ്.എസ് സ്റ്റേഡിയം, ആര്യാട് പഞ്ചായത്ത് മിനി സ്റ്റേഡിയം എന്നിവയുടെ വിശദപദ്ധതി രേഖ ഉടൻ തയാറാക്കും.
അമ്പലപ്പുഴ ഗവ. കോളജ് സ്റ്റേഡിയം നിർമാണത്തിന് എം.എൽ.എയുടെ നേതൃത്വത്തിൽ കോളജ് അധികൃതരുടെയും സ്പോർട്സ് കൗൺസിൽ പ്രതിനിധികളുടെയും യോഗം വിളിക്കും. റോവിങ് അക്കാദമിയുടെ സ്ഥലമെടുപ്പ്, റോവിങ് ട്രാക്ക് നിർമാണ നടപടികൾ വേഗത്തിലാക്കാൻ കലക്ടറുമായി ബന്ധപ്പെട്ട് തുടർ നടപടിയെടുക്കാൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
കണിയാംകുളം ജിംനാസ്റ്റിക് സെൻററിെൻറ സ്ഥലത്ത് ഹോസ്റ്റൽ കോംപ്ലക്സ് നിർമിക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ വഴി കായിക ഡയറക്ടർക്ക് ശിപാർശ നൽകാൻ ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറിയോട് നിർദേശിച്ചു. ആലപ്പുഴയിലെ രാജാ കേശവദാസ് നീന്തൽക്കുളത്തിെൻറ ശേഷിച്ച പണി വേഗം തീർക്കാൻ കായിക ഡയറക്ടർക്ക് നിർദേശം നൽകി. നീന്തൽക്കുളം നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും. തീരദേശ റോവിങ് അക്കാദമി, കുട്ടനാട്ടിൽ വാട്ടർ സ്പോർട്സ് അക്കാദമി എന്നിവക്ക് മുൻകൈയെടുക്കാൻ ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.