ലോക്ഡൗണിൽ കളിക്കാർ മുടിമുറിക്കുന്നുവെന്ന പരാതിയുമായി ജർമനിയിലെ ബാർബർ തൊഴിലാളി സംഘടന
text_fieldsമ്യൂണിക്: ജർമൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ഫ്രിറ്റ്സ് കെല്ലറിനെ തേടി കഴിഞ്ഞ ദിവസം വിചിത്രമായൊരു പരാതിക്കത്ത് എത്തി. ജർമനിയിലെ മുടിവെട്ടുകാരുടെ സംഘടനയുടെ പേരിലായിരുന്നു എഴുത്ത്. ഗുരുതരമായി ഉയർത്തിയ പരാതി ഒന്നു മാത്രം. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഡിസംബർ 16 മുതൽ രാജ്യത്തെ ബ്യൂട്ടി പാർലറുകളും സലൂണുകളും അടച്ചുപൂട്ടിയിട്ടും രാജ്യത്തെ ഫുട്ബാൾ താരങ്ങൾ മനോഹരമായി മുടിമുറിച്ചിരിക്കുന്നു.
അതിവേഗം പടരുന്ന കൊറോണ വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ കർശന നിബന്ധനകളോടെ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ബാർബർഷോപ്പുകൾ ഉൾപ്പെടെയുള്ളവ അടച്ചുപൂട്ടുകയും വീടുകളിലെത്തി മുടിമുറിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടും ഫുട്ബാൾ താരങ്ങൾ മനോഹരമായി മുടിമുറിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. ഒരു പ്രഫഷനൽ മുടിവെട്ടുകാരെൻറ കൈയൊതുക്കത്തോടെ മാത്രം ചെയ്യാവുന്ന ഹെയർ ഡ്രസുകളാണ് കളിക്കാരുടേതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കൃതാവും കഴുത്തിന് വശങ്ങളും മറ്റും ഏറ്റവും സൂക്ഷ്മമായാണ് ഡ്രസ് ചെയ്തത്. പ്രഫഷനൽ ഉപയോഗിക്കുന്ന ഉപകരണങ്ങളാൽ മാത്രമാണ് ഇത് കഴിയുക. ഇത്രയേറെ വിലക്കുണ്ടായിട്ടും മുടിമുറിക്കുന്നത് നിയമലംഘനവും കരിഞ്ചന്തക്ക് അനുമതി നൽകുന്നതുമാണെന്ന് ട്രേഡ് അസോസിയേഷൻ പരാതിപ്പെടുന്നു. കഴിഞ്ഞ ജൂണിൽ കോവിഡ് ലോക്ഡൗണിനിടെ ജോർഡൻ സാഞ്ചോ, മാനുവൽ അകാൻജി തുടങ്ങിയ താരങ്ങൾ ബാർബർഷോപ്പിലെത്തി മുടിമുറിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.