പച്ചപ്പണിഞ്ഞു; സന്തോഷത്തിലേക്ക് പയ്യനാട്
text_fieldsമഞ്ചേരി: ജില്ലയിലേക്ക് വിരുന്നെത്തുന്ന ഫുട്ബാൾ മാമാങ്കത്തിനെ വരവേൽക്കാൻ പയ്യനാട് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. മൈതാനത്തിലെ പുല്ല് പരിപാലിക്കുന്നതിനായി റോളർ ഉപയോഗിച്ചുള്ള പ്രവൃത്തി ആരംഭിച്ചു. സ്റ്റേഡിയത്തിലെ ഗാലറി പൂർണമായി വൈറ്റ് വാഷ് അടിച്ചു. ശുചിമുറികള്‍, വിശ്രമമുറികള്‍, അതിഥി മുറികൾ, സ്റ്റേഡിയം എന്നിവ പെയിൻറ് അടിക്കുന്ന പ്രവൃത്തികൾ ഇതിനോടൊപ്പം പുരോഗമിക്കുകയാണ്. മത്സരങ്ങൾക്ക് മുന്നോടിയായി സ്റ്റേഡിയത്തിൽ വി.ഐ.പി പവിലിയൻ ഒരുക്കുന്ന പ്രവൃത്തിയും ആരംഭിച്ചു. രണ്ട് ഭാഗങ്ങളിലായി 1000 കസേരകൾ സ്ഥാപിക്കും. നേരത്തേയുള്ള കസേരകളിൽ ചിലത് നശിച്ചിട്ടുണ്ട്. ഇത് മാറ്റി പുതിയത് സ്ഥാപിക്കും. ഫ്ലഡ് ലൈറ്റുകളുടെ പ്രകാശ തീവ്രത 1500ല്‍നിന്ന് 2000 വെര്‍ട്ടിക്കല്‍ ലെക്സസ് ആക്കി ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ അടുത്തദിവസം തുടങ്ങും.
ആനക്കയത്തുനിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെയാണ് സ്റ്റേഡിയത്തിൽ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.