ഒളിമ്പിക്സ് പിടിക്കാനൊരുങ്ങുന്നു; പാലായിൽനിന്നൊരു പട്ടാളക്കാരൻ
text_fieldsപാലാ: 1990ൽ പൂഞ്ഞാറുകാരൻ അജിമോൻ ഇന്ത്യൻ കരസേനയിൽ ശിപായിയായി ചേരുേമ്പാൾ 110 മീറ്റർ ഹഡിൽസ് മത്സരങ്ങളിൽ ഒന്നാമതെത്തുക മാത്രമായിരുന്നു ലക്ഷ്യം. ഇന്ന് ക്യാപ്റ്റൻ റാങ്കിൽനിന്ന് വിരമിച്ച് വീട്ടിലിരിക്കുേമ്പാൾ 2028-2032 കാലത്തു നടക്കാൻ പോകുന്ന ഒളിമ്പിക് യുദ്ധം ജയിക്കുന്നതിനെക്കുറിച്ചാണ് ആലോചന. ഇതിനായി ഒരുസേനയെ തന്നെ തയാറാക്കുന്നുണ്ട് ക്യാപ്റ്റൻ. പട്ടാളച്ചിട്ടയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടു പോകണം എന്നത് നിർബന്ധമാണ്. പാലാ സ്പോർട്സ് അക്കാദമിയിലാണ് പടയൊരുക്കം. പാലാ സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷെൻറ കീഴിൽ നാലുമാസം മുമ്പാണ് അക്കാദമി പ്രവർത്തനം തുടങ്ങുന്നത്. നിലവിൽ 20 കുട്ടികളുണ്ട്.
രണ്ടര മാസത്തെ പരിശീലനം കഴിഞ്ഞ് ജില്ല അത്ലറ്റിക് മീറ്റിനെത്തിയ അക്കാദമിയിലെ കുട്ടികൾ അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും ആറുവെങ്കലവും നേടി. 16 വയസ്സിൽ താഴെ ആൺകുട്ടികളുടെ 300 മീറ്ററിലും ഇതേ വിഭാഗത്തിലെ ഹെക്സാത്തലണിലും െറേക്കാഡ് തകർത്തിട്ടുണ്ട്. 110 മീറ്റർ ഹർഡിൽസിൽ സർവിസസ് റെേക്കാഡും ആർമി റെേക്കാഡും 10 വർഷം ആർമി ചാമ്പ്യനുമായിരുന്ന അജിയുടെ ശിഷ്യർ ഇതൊക്കെ ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളൂ. 2017ൽ പുണെയിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ചീഫ് കോച്ചായിരിക്കെ മഹാരാഷ്ട്രയിലെ മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. കരസേനയിൽനിന്ന് വിരമിച്ചപ്പോൾ സ്പോർട്സ് അതോറിറ്റി ഓഫ് ഗുജറാത്ത് എക്സ്പേർട്ട് കോച്ചായി നിയമനം നൽകി. 2017ൽ ഗുജറാത്തിലെ മികച്ച കോച്ചിനുള്ള അവാർഡും നേടി.
അഞ്ചുവർഷത്തെ സേവനത്തിനിടെ 43 ദേശീയ മെഡലുകൾ ഗുജറാത്തിന് സമ്മാനിച്ചു. ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ റിലെയിൽ സ്വർണം നേടിയ സംഘത്തിലുൾപ്പെട്ട സരിത ഗെയ്ഗ്വാദ്, 2010ലെ യൂത്ത് ഒളിമ്പിക്സിൽ 400മീറ്റർ ഹർഡിൽസിൽ ഏഷ്യൻ റെേക്കാഡിട്ട ദുർഗേഷ് കുമാർ പാൽ എന്നിവരടക്കം 26 അന്താരാഷ്ട്ര താരങ്ങൾ ഈ മുൻ സൈനികെൻറ ശിഷ്യഗണത്തിലുണ്ട്. ഭാവിയിൽ ഇൗ പട്ടികയിൽ പാലായിലെ സിന്തറ്റിക് സ്റ്റേഡിയത്തിൽ പിറവിയെടുത്ത് ഒളിമ്പിക് മെഡൽ നേടുന്നവരും ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.