പ്രൈം വോളി: കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സ് സെമിയില്‍
text_fieldsകൊച്ചി: ചെന്നൈ ബ്ലിറ്റ്സിനെ തകര്‍ത്ത് കൊൽക്കത്ത തണ്ടർബോൾട്സ് പ്രൈം വോളിബാൾ ലീഗിന്റെ സെമിഫൈനലില്‍ കടന്നു. ഒന്നിനെതിരെ നാലു സെറ്റ് നേടിയാണ് കൊല്‍ക്കത്തയുടെ ജയം. സ്കോര്‍: 15-12, 15-9, 15-14. 15-13, 10-15. കൊൽക്കത്തയുടെ വിനീത് കുമാറാണ് കളിയിലെ താരം. വീണ്ടും പരാജയം അറിഞ്ഞതോടെ ചെന്നൈ ബ്ലിറ്റ്സിന് പട്ടികയിൽ അവസാന സ്ഥാനക്കാരനായി.
വിനീത് കുമാറിലൂടെ പോയന്റ് നേടി തുടങ്ങിയ കൊൽക്കത്ത, തുടക്കം മുതൽ ചെന്നൈയെ തളക്കാൻ ശ്രമിച്ചു. യു.എസ് താരം കോഡി കാഡ്വെല്ലും അശ്വാൾ റായിയും ആക്രമണം തുടർന്നതോടെ ചെന്നൈയുടെ നിലപരുങ്ങലിലായി. ബ്ലോക്കർ ജോസ് വെഡ്രിയും വിനീതും തീർത്ത പ്രതിരോധത്തിൽ ചെന്നൈ സ്മാഷുകൾക്ക് ലക്ഷ്യം പിഴക്കുകകൂടി ചെയ്തതോടെ ആദ്യ സെറ്റ് കൊൽക്കത്ത സ്വന്തമാക്കി.
ബ്ലോക്കർ വൈ.വി. സീതാരാമനിലൂടെ കൊൽക്കത്തക്കെതിരെ തിരിച്ചടി തുടങ്ങിവെച്ചെങ്കിലും ഒന്നാം പാദത്തിന്റെ തുടർച്ച തന്നെയായിരുന്നു ചെന്നൈക്ക്. അഖിന്റെയും രാമൻ കുമാറിന്റെയും ലക്ഷ്യം തെറ്റിയുള്ള സ്മാഷുകളും കളിയുടെ ഗതിമാറ്റി.
ഈ അവസരം മുതലെടുത്ത് കൊൽക്കത്ത രണ്ടാം സെറ്റും കൈപ്പിടിയിലാക്കി. അഭിലാഷ് ഛൗധരിയിയുടെയും കോഡിയുടെയും കരുത്തിൽ മുന്നേറിയ കൊൽക്കത്ത ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വിജയ സെറ്റ് പിടിച്ചെടുത്തത്. നാലാം സെറ്റും കൊൽക്കത്ത വിട്ടുകൊടുത്തില്ല. അവസാന സെറ്റ് നേടി ബ്ലിറ്റ്സ് തോൽവി ഭാരം കുറച്ചു. വിനീത് കുമാർ, അശ്വൽ റായ്, അനുഷ്, കാഡ്വെൽ കോഡി എന്നിവർ കൊൽക്കത്തക്കായി തിളങ്ങി.
ചെവ്വാഴ്ച ലീഗിലെ നിർണായക മത്സരത്തിൽ കാലിക്കറ്റ് ഹീറോസ് ബംഗളൂരു ടോർപിഡോസിനെ നേരിടും. ഇരുടീമുകളുടെയും അവസാന മത്സരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.