പ്രൈം വോളി ലീഗ് ആവേശത്തിലേക്ക് കൊച്ചി
text_fieldsകൊച്ചി: പ്രൈം വോളിബാൾ ലീഗ് ആവേശത്തിലേക്ക് കൊച്ചി. ലീഗിന്റെ അവസാനപാദ മത്സരങ്ങൾ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ (റീജനൽ സ്പോർട്സ് സെന്റർ) വെള്ളിയാഴ്ച ആരംഭിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന ആദ്യമത്സരത്തിൽ കാലിക്കറ്റ് ഹീറോസും ചെന്നൈ ബ്ലിറ്റ്സും ഏറ്റുമുട്ടും. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിജയകരമായ മത്സരങ്ങൾക്ക് ശേഷമാണ് പ്രൈം വോളിബാൾ ലീഗ് കൊച്ചിയിലെത്തുന്നത്. എല്ലാ ദിവസവും രാത്രി ഏഴിനാണ് മത്സരം. 26ന് രണ്ട് കളികൾ അരങ്ങേറും. രാത്രി 9.30നാണ് രണ്ടാം മത്സരം. മാർച്ച് രണ്ടിന് ലീഗ് റൗണ്ട് മത്സരങ്ങൾ അവസാനിക്കും.
മാർച്ച് മൂന്നിനും നാലിനുമാണ് സെമി ഫൈനല്‍. മാർച്ച് അഞ്ചിന് ഫൈനൽ നടക്കും. ഇതുവരെ ഒരു മത്സരവും ജയിക്കാത്ത കൊച്ചിക്ക് സ്വന്തം തട്ടകത്തിൽ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം നിർണായകമാണ്. ഈമാസം നാലിന് ബംഗളൂരുവിൽ തുടങ്ങിയ ലീഗ് മത്സരങ്ങളുടെ ഹൈദരാബാദ് ലെഗ് കൂടി അവസാനിച്ചപ്പോൾ അഞ്ച് മത്സരത്തിൽനിന്ന് നാലു ജയവും ഒരു തോൽവിയുമായി ഒമ്പത് പോയന്റുള്ള അഹ്മദാബാദ് ഡിഫൻഡേഴ്സാണ് പോയന്റ് പട്ടികയിൽ ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.