പ്രൈം വോളി: എലിമിനേറ്ററിൽ അഹ്മദാബാദിനെ വീഴ്‌ത്തി തൂഫാൻസ് ഫൈനലിൽ
text_fieldsചെന്നൈ: പ്രൈം വോളിബാൾ ലീഗിൽ വ്യാഴാഴ്ച കാലിക്കറ്റ് ഹീറോസ്-ഡൽഹി തൂഫാൻസ് ഫൈനൽ. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹ്മദാബാദ് ഡിഫൻഡേഴ്‌സിനെ അഞ്ച് സെറ്റ് ത്രില്ലറിൽ കീഴടക്കിയാണ് നവാഗതരായ ഡൽഹി കലാശക്കളിക്ക് യോഗ്യത നേടിയത്.
സ്‌കോർ: 15-9, 10-15, 10-15, 15-12 , 15-17. ലാസർ ഡോഡിച്ച് കളിയിലെ താരമായി. സൂപ്പർ ഫൈവ്സിലെ ഒന്നാംസ്ഥാനക്കാരായി കഴിഞ്ഞ ദിവസം ഹീറോസ് ഫൈനലിലെത്തുകയായിരുന്നു. അമലിന്റെ സൂപ്പർ സെർവിലൂടെ കരുത്തുറ്റ തുടക്കം തൂഫാൻസിന് ലഭിച്ചപ്പോൾ മാക്‌സ് സെനിക്ക, അംഗമുത്തു എന്നിവരുടെ പിഴവുകൾ അഹ്മദാബാദിന് വിനയായി. സഖ്‌ലയിൻ സന്തോഷിന് ആക്രമണത്തിന് അവസരമൊരുക്കികൊണ്ടിരുന്നു. ഇതിനിടെ സൂപ്പർ പോയിന്റിൽ ഡൽഹി തുടക്കത്തിലേ ലീഡ് കുറിച്ചു. രണ്ടാം സെറ്റിൽ തുടർച്ചയായ മികച്ച ബ്ലോക്കുകൾ കൊണ്ട് എൽ.എം മനോജ് അഹ്മദാബാദിന് തിരിച്ചുവരവൊരുക്കി.
ശിഖർ സിങ് തകർപ്പൻ കളി പുറത്തെടുത്തതോടെ അഹ്മബാദ് 2-1 ലീഡും നേടി. നാലാം സെറ്റിൽ ഡാനിയൽ അപോൺസ താളം കണ്ടെത്തിയതോടെ കളി ഉണർന്നു. തകർപ്പൻ ബ്ലോക്കിൽ ഡൽഹി കളി അഞ്ചാം സെറ്റിലെത്തിച്ചു. സന്തോഷിന്റെ കരുത്തുറ്റ സ്‌മാഷും ശിഖർ സിങ്ങിന്റെ ലക്ഷ്യം തെറ്റിയ സ്‌പൈക്കുമാണ് ഡൽഹിക്ക് മിന്നും ജയമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.