ഇന്ത്യന്‍ ജൂഡോ ടീമിനെ നയിക്കാന്‍ ഹൈറേഞ്ചുകാരന്‍
text_fieldsനെടുങ്കണ്ടം: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഹൈറേഞ്ചുകാരന്‍ മാര്‍വിന്‍ ജോസഫ്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സ്വദേശിയാണ് ഈ പതിനെട്ടുകാരന്‍. ഈ മാസം 24 മുതല്‍ 28 വരെ സൗതാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തിലാണ് കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്. രണ്ടുമാസമായി ഭോപ്പാലില്‍ കസാക്കിസ്താന്‍ കോച്ച് വാഡിവര്‍ കിറ്റന്തോവയുടെ കീഴില്‍ മാര്‍വിനും സംഘവും പരിശീലനത്തിലാണ്.നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് ജീവനക്കാരന്‍ കൊച്ചുകരോട്ട് ജോസഫ്-ഷൈനി ദമ്പതികളുടെ മൂത്തമകനാണ് മാര്‍വിന്‍ ജോസഫ്. ഈമാസം 21ന് മാര്‍വിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിമാനം കയറും. ഗുജറാത്തില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ബി.എസ്.എഫ് താരത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീമിലേക്ക് ഇടം കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.