കുക്ക് 10,000 ക്ലബില്‍
text_fields
ലണ്ടന്‍: ശ്രീലങ്കയെ കശാപ്പ് ചെയ്തുകൊണ്ട് ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്ക് ടെസ്റ്റ് ക്രിക്കറ്റിലെ 10,000 ക്ളബില്‍. 31 വയസ്സും അഞ്ചു മാസവുമായി റണ്‍വേട്ടക്കാരുടെ എലൈറ്റ് ക്ളബില്‍ ഇടംനേടുന്ന പ്രായംകുറഞ്ഞ താരവുമായി ഇംഗ്ളീഷ് ഓപണര്‍. സചിന്‍ ടെണ്ടുല്‍കറുടെ റെക്കോഡാണ് (31 വയസ്സ് 10 മാസം) മറികടന്നത്.
ക്ളബിലിടംനേടുന്ന 12ാമന്‍കൂടിയാണ് കുക്ക്. ബ്രയാന്‍ ലാറ, കുമാര്‍ സങ്കക്കാര, റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ്, മഹേല ജയവര്‍ധനെ, സുനില്‍ ഗവാസ്കര്‍, ജാക് കാലിസ്, അലന്‍ ബോര്‍ഡര്‍, ചാന്ദര്‍പോള്‍, സ്റ്റീവ് വോ എന്നിവരാണ് പട്ടികയിലെ മുന്‍ഗാമികള്‍. ഇംഗ്ളണ്ടില്‍നിന്നുള്ള ഏക ക്രിക്കറ്ററും ഈ ഓപണര്‍ തന്നെ. 2006 മാര്‍ച്ചില്‍ ഇന്ത്യക്കെതിരെ നാഗ്പുരില്‍ അരങ്ങേറ്റംകുറിച്ച താരം 128 ടെസ്റ്റില്‍ 28 സെഞ്ച്വറിയും 47 അര്‍ധസെഞ്ച്വറിയും പറത്തിയാണ് അപൂര്‍വ നേട്ടത്തിലത്തെിയത്.
ഇംഗ്ളണ്ടിന് പരമ്പര ജയം
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് ജയവുമായി ഇംഗ്ളണ്ട് പരമ്പര സ്വന്തമാക്കി. ഇംഗ്ളണ്ടിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറിനു മുന്നില്‍ (498/9) ശ്രീലങ്ക ഫോളോഓണ്‍ വഴങ്ങിയിരുന്നു. ആദ്യ ഇന്നിങ്സില്‍ 101നും രണ്ടാം ഇന്നിങ്സില്‍ 475നും പുറത്തായി. ചണ്ഡിമലിന്‍െറയും (126) ഏയ്ഞ്ചലോ മാത്യൂസിന്‍െറയും (80) ഹെറാത്തിന്‍െറയും (61) ബാറ്റിങ്ങാണ് ടീമിനെ രക്ഷിച്ചത്. ജയിക്കാന്‍ 80 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ളണ്ടിന് കുക്കും (47) കോപ്റ്റനും (22) ചേര്‍ന്ന് വിജയം സമ്മാനിച്ചു. അലക്സ് ഹെയ്ല്‍സിന്‍െറ (11) വിക്കറ്റാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.