Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഗുഡ്​ബൈ എ.ബി.ഡി

ഗുഡ്​ബൈ എ.ബി.ഡി

text_fields
bookmark_border
di villers
cancel

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റർ എ ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മണിക്കൂറുകൾക്ക്​ മുമ്പ് ട്വിറ്ററിലിട്ട ഒരു വീഡിയോ സന്ദേശത്തിലൂടെയാണ്​ 34കാരനായ ഡിവില്ലിയേഴ്‌സ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്​.

2019ൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ്​ ലോകകപ്പിന്​ മു​േമ്പ തങ്ങളുടെ മിസ്റ്റർ 360 ടീം വിടുന്നതിൽ ആരാധകർ​ നിരാശയിലാണ്​​. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻമാരിൽ ഒരാളായ താരത്തി​​​​​​െൻറ​ പേരിൽ നിരവധി റെക്കോർഡുകളുമുണ്ട്​. വേഗത്തിൽ 50, 100, 150 റൺസ്​ നേടിയ ലോക റെക്കോർഡും ഒരു ദക്ഷിണാഫ്രിക്കൻ താരം ടെസ്റ്റിലും ട്വൻറി 20യിലും നേടുന്ന ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറിയും എ.ബി.ഡിയുടെ പേരിലാണ്​.

വെടിക്കെട്ട്​ ബാറ്റിങ്ങി​​​​​​​​​​െൻറ അമരക്കാരനായ അബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴസ്​ എന്ന എ ബി ഡിവില്ലേഴ്​സ്​ വിക്കറ്റ്​ കീപ്പർ ബാറ്റസ്​മാനായാണ്​ ത​​​​​​െൻറ കരിയർ ആരംഭിച്ചത്​. ബാറ്റ്​ ചെയ്യു​േമ്പാൾ ഏത്​ ഭാഗത്തേക്കും പന്തുപായിക്കാനുള്ള ഡിവില്ലേഴ്​സി​​​​​​െൻറ കഴിവ്​ അദ്​ഭുതത്തോടെയാണ്​ എല്ലാവരും നോക്കിക്കണ്ടത്​. എ.ബി.ഡിക്ക്​ ക്രിക്കറ്റ്​ കമ​േൻററ്റർമാർ നൽകിയ പേര്​ സൂപ്പർമാൻ എന്നാണ്​. ​െഎ.പി.എല്ലിൽ റോയൽ ചാല​​ഞ്ചേഴ്​സി​​​​​​​​​​െൻറ താരമായ എ.ബി ഇന്ത്യക്കാരുടേയും പ്രിയതാരമാണ്​. 

‘അന്താരാഷ്ട്ര ക്രിക്കറ്റി​​​​​​​​​െൻറ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാൻ വിരമിക്കുകയാണ്, അതിനുള്ള സമയമായിരിക്കുന്നു, 114 ടെസ്റ്റ്​ മത്സരങ്ങളും 228 ഏകദിനങ്ങളും 78 ട്വൻറി 20 മത്സരങ്ങളും കളിച്ചു. ഇനി യുവതാരങ്ങളുടെ അവസരമാണ്​​. സത്യത്തിൽ ഞാന്‍ വളരെ ക്ഷീണിതനുമാണ്.

ഇതൊരു കടുത്ത തീരുമാനമാണെന്നറിയാം. ഒരുപാട്​ ആലോചിച്ചു. നന്നായി കളിക്കു​േമ്പാൾ തന്നെ വിരമിക്കുന്നതാണ്​ ന​ല്ലതെന്ന്​ തോന്നി. ഇന്ത്യക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ടെസ്റ്റ് പരമ്പര വിജയം നേടിയതിന് ശേഷം ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു’ – ഡിവില്ലിയേഴ്‌സ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

വിദേശത്ത് കളിക്കാന്‍ ഒരു പ്ലാനുമില്ലെന്ന്​ എ.ബി പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റാന്‍സിന് വേണ്ടി കളിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. ഒപ്പം ഫാഫ് ഡുപ്ലെസിസിനെയും ദക്ഷിണാഫ്രിക്കന്‍ ടീമിനെയും തുടർന്ന്​ പിന്തുണക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ത​​​​​​​​​െൻറ അന്താരാഷ്​ട്ര റൺവേട്ട 20,014​ലെത്തിച്ചാണ്​ താരം വിരമിക്കുന്നത്​. ഇതിൽ ടെസ്റ്റില്‍ 8765 റണ്‍സും ഏകദിനത്തില്‍ 9577 റണ്‍സും ട്വൻറി 20യിൽ 1672 റണ്‍സും എ.ബി സ്വന്തമാക്കി. 

141 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 3953 റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചുകൂട്ടിയത്​. ഐ.പി.എല്ലി​​​​​​​​​െൻറ പതിനൊന്നാം സീസണിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി 12 മത്സരം കളിച്ച താരം 480 റണ്‍സാണെടുത്തത്​. സീസണിൽ ​പ്ലേഒാഫിലെത്താതെ ടീം പുറത്തായതും നിരാശയായി.

2004ല്‍ പോര്‍ട് എലിസബത്തിലെ സ​​​​​​​​െൻറ്​ ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് ഡിവില്ലിയേഴ്‌സ്​ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്​. 2005ല്‍ ഏകദിന ക്രിക്കറ്റിലും 2006ല്‍ ട്വൻറി 20യിലും താരം അരങ്ങേറി. ഈ വര്‍ഷം മാര്‍ച്ച് 30ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഡിവില്ലിയേഴ്‌സ് അവസാനമായി കളിച്ചത്.

abd card
abd card 2

 

താരത്തി​​​​​​​​​െൻറ വിടവാങ്ങൽ ട്വിറ്ററിൽ ട്ര​​​​​​​​െൻറിങ്ങാണ്​. നിരവധി ആരാധകരാണ്​ പ്രിയതാരം കളിമതിയാക്കുന്നതി​​​​​​​​​െൻറ ദുഃഖം പങ്കിട്ട്​ രംഗത്തുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaab de villiersmalayalam newssports newsde villiers retirement
News Summary - AB de Villiers retires from international cricket-sports news
Next Story