റസൽമാനിയ
text_fieldsകരീബിയൻ വെടിമരുന്ന് നിറച്ച റൺപൂരമാണ് എന്നും െഎ.പി.എല്ലിെൻറ ചന്തം. ക്രിസ് ഗെയ് ലും കീരൺ പൊള്ളാർഡും ഡ്വെയ്ൻ ബ്രാവോയുമൊക്കെയായിരുന്നു മുൻകാലങ്ങളിൽ െഎ.പി.എൽ മൈതാനങ്ങളിലെ കമ്പക്കാരെങ്കിൽ ഇക്കുറി ആ വേഷത്തിൽ മറ്റൊരു കരീബിയനുണ്ട്. ആന്ദ്രെ റസ ൽ എന്ന ആറടി ഒന്നര ഇഞ്ചുകാരൻ. ക്രിക്കറ്റ് ക്രീസിലെ ബാഹുബലി.
വെള്ളിയാഴ്ച രാത്രിയി ൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്ത് സീസണിലെ മികച്ച സ്കോർ കണ്ടെത്തിയ ബാം ഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആദ്യ വിജയത്തിെൻറ പ്രതീക്ഷയിലായിരുന്നു ഫീൽഡിങ്ങിനിറങ്ങ ിയത്. കൂറ്റനടികളുമായി കൊൽക്കത്ത പിന്തുടർന്നെങ്കിലും അന്തിമ വിജയം വിരാട് കോഹ് ലി തന്നെ പ്രതീക്ഷിച്ചു. 17ാം ഒാവറിലെ അവസാന പന്തിൽ കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക് കൂടി പുറത്തായതോടെ ബാംഗ്ലൂർ ആശ്വസിച്ചതാണ്. അവസാന 18 പന്തിൽ ജയിക്കാൻ 53 റൺസ്.
പക്ഷേ, ആന്ദ്രെ റസൽ എന്ന ഭീമാകാരൻ ക്രീസിലുള്ളിടത്തോളം കാലം ഒരു ടീമിനും വിജയം സ്വപ്നം കാണാനാവില്ലെന്ന സത്യം കോഹ്ലിയും കൂട്ടരും ഒന്നുകൂടി അറിഞ്ഞു. സ്റ്റോയിണിസും ടിം സൗത്തിയും എറിഞ്ഞ രണ്ട് ഒാവറിനുള്ളിൽ റസൽ കളി തീർപ്പാക്കി. അവസാന ഒാവർ എറിയാൻ പവൻ നേഗിയെത്തുേമ്പാൾ സ്കോറിൽ ഒപ്പത്തിനൊപ്പമായിരുന്നു. അഞ്ചുപന്ത് ശേഷിക്കെ വിജയ റൺ കുറിച്ച് കൊൽക്കത്തയുടെ ഉന്മാദ നൃത്തം.
മുഹമ്മദ് സിറാജും സ്റ്റോയിണിസും ചേർന്ന് പൂർത്തിയാക്കിയ 18ാം ഒാവറിൽ രണ്ടു സിക്സ് ഉൾപ്പെടെ 23 റൺസ്. െഡത്ത് ഒാവറിലെ കണിശക്കാരൻ സൗത്തിയുടെ 19ാം ഒാവറിൽ നാലു സിക്സും ഒരു ബൗണ്ടറിയുമായി 29 റൺസ്. റസൽ ഏഴു സിക്സുമായി 13 പന്തിൽ 48 റൺസ്. കൊൽക്കത്തക്ക് അഞ്ചു വിക്കറ്റ് ജയം. ബാംഗ്ലൂരിന് തുടർച്ചയായി അഞ്ചാം തോൽവിയും.
‘ഒരു ഗ്രൗണ്ടും എനിക്ക് വലുതല്ല’
ബാറ്റ് കൈയിലെത്തിയാൽ വാനോളമുയരുന്ന ആത്മവിശ്വാസമാണ് റസലിെൻറ കരുത്ത്. അതുകൊണ്ടുതന്നെ പന്തും റൺസും തമ്മിലെ അന്തരം അദ്ദേഹത്തെ ഭയപ്പെടുത്താറുമില്ല. ‘‘ഒരു ഗ്രൗണ്ടും എനിക്ക് വലുതായി തോന്നാറില്ല. എെൻറ കരുത്തിലും ശക്തിയിലും ഞാൻ വിശ്വസിക്കും. ബാറ്റിന് വേഗംകൂടി ചേരുേമ്പാൾ കാര്യങ്ങൾ എളുപ്പമാവും’ -ബാംഗ്ലൂരിനെ ഛിന്നഭിന്നമാക്കിയ പ്രകടനശേഷം റസൽ വ്യക്തമാക്കി.
‘‘ക്രീസിലെത്തുേമ്പാൾ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഏതാനും പന്ത് നേരിട്ട് പിച്ചിെൻറ സ്വഭാവം മനസ്സിലാക്കാൻ ഡി.കെ (ദിനേശ് കാർത്തിക്) പറഞ്ഞു. ഡഗ് ഒൗട്ടിലിരുന്നപ്പോൾ തന്നെ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കി. ഒരു ഒാവറിൽതന്നെ കളിയുടെ ഗതി മാറ്റുന്നതാണ് ട്വൻറി20യുടെ ശൈലി. പിന്നെ ഒരുകൈ നോക്കാതിരിക്കുന്നതെന്തിന്. കുറഞ്ഞ പന്തിൽ കൂടുതൽ റൺസ് വേണമെന്നതിൽ പൊരുതാൻ തന്നെ തീരുമാനിച്ചു. ഒടുവിൽ അഞ്ചുപന്ത് ബാക്കിനിൽക്കെ ഞങ്ങൾ ജയിച്ചു’’ -റസൽ പറയുന്നു.
വൺമാൻ ആർമിയായി മാറിയ റസലിെന ബാഹുബലിയോട് ഉപമിച്ചാണ് ടീം ഉടമ ഷാറൂഖ് ഖാൻ പ്രതികരിച്ചത്. ട്വിറ്റർ ഹാൻഡിൽ റസലിെൻറ ചിത്രം ബാഹുബലിയാക്കിയാണ് ഷാറൂഖ് പങ്കുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.