ദേ വീണ്ടും റെക്കോർഡ്; ലോകകപ്പിലെ സിക്സർ രാജാവായി ഗെയിൽ
text_fieldsവെസ്റ്റ് ഇൻഡീസിൻെറ ബാറ്റിങ് കരുത്തനും കൂറ്റൻ റെക്കോർഡുകളുടെ തമ്പുരാനുമായ ക്രിസ് ഗെയിലിന് ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു റെക്കോർഡ് കൂടി. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരമായി മാറിയിരിക്കുകയാണ് ഗെയിൽ.
കഴിഞ്ഞ ദിവസം പാകിസ്താനെതിരായ മത്സരത്തിൽ 34 പന്തിൽ 50 റൺസ് നേടിയ ഗെയിൽ മൂന്ന് സിക്സ് പറത്തിയിരുന്നു. അതോടെ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലേഴ്സിൻെറ 37 സിക്സറെന്ന റെക്കോർഡ് തകർത്ത് ഗെയിൽ 40 സിക്സറുകളെന്ന നേട്ടത്തിലെത്തുകയായിരുന്നു.
ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ്, ടി20 ലോകകപ്പിലെ ഏറ്റവും കൂടുതൽ സിക്സ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് തുടങ്ങി ഗെയിലിനുള്ള സിക്സ് റെക്കോർഡ് പലതാണ്.
Chris Gayle
— Bharath Seervi (@SeerviBharath) May 31, 2019
- Most sixes in World Cup (40)
- Most sixes in World T20 (60)
- Most sixes in IPL (326)
- Most sixes in T20Is (105)
- Most sixes in T20s (941)
- Most sixes in International cricket (520)
Universal Boss @henrygayle
31 സിക്സറുള്ള ഓസീസിൻെറ മൂൻ നായകൻ റിക്കി പോണ്ടിങ്ങാണ് ലിസ്റ്റിൽ മൂന്നാമത്. ബ്രെണ്ടൻ മക്കല്ലം 29, ഹെർഷൽ ഗിബ്സ് 28, സച്ചിൻ ടെണ്ടുൽക്കർ 27, സനത് ജയസൂര്യ 27 എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ.
ഗെയിൽ അടിച്ച 50 റൺസായിരുന്നു പാകിസ്താൻെറ പരാജയം കൂടുതൽ ദയനീയമാക്കിയത്. 13.4 ഓവറിൽ പാകിസ്താൻ ഉയർത്തിയ 105 റൺസ് മറികടന്ന വിൻഡീസ് അവരുടെ അരങ്ങേറ്റം ഗംഭീരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.