ധോണി 2.0
text_fieldsവിമർശനങ്ങൾ വാഴ്ത്തുപാട്ടുകളാവാൻ, കുറ്റപ്പെടുത്തലുകൾ പ്രശംസകളാവാൻ, എതിർപ് പുകൾ ആരാധനയായി മാറാൻ ഒരാഴ്ച സമയം ഏറെയെന്ന് ഒാർമപ്പെടുത്തുകയാണ് മഹേന്ദ്ര സി ങ് ധോണി. ഒരാഴ്ചമുമ്പ് ആസ്ട്രേലിയൻ മണ്ണിലെ ആദ്യ ഏകദിനത്തിന് ഇന്ത്യ ഇറങ്ങുേമ്പ ാൾ കണ്ണുകളെല്ലാം ധോണിയിലായിരുന്നു. ഇന്ത്യക്ക് രണ്ട് ലോകകപ്പുകൾ സമ്മാനിച്ച സൂപ് പർ നായകെൻറ സമയംകഴിഞ്ഞെന്ന് മുൻതാരങ്ങൾ ആവർത്തിച്ചു ഒാർമപ്പെടുത്തിയ നാളുകൾ. ഋഷഭ് പന്തിെൻറയും മറ്റും പ്രകടനം ഉയർത്തിക്കാണിച്ച് ധോണിയോട് ലോകകപ്പിന് മു േമ്പ കളി അവസാനിപ്പിക്കാൻ അജിത് അഗാർക്കർ പരസ്യമായി ആവശ്യപ്പെട്ടു. ഇതിെൻറ പേരിൽ സമൂഹ മാധ്യമങ്ങളിൽ അഗാർക്കറിനെതിരെ ആക്രമണമായപ്പോൾ ആരാധകരും രണ്ടു ചേരിയായി. കോലാഹലങ്ങൾക്കിടയിൽ നിശ്ശബ്ദനായിരുന്നു ധോണി. കഴിഞ്ഞ ഒരു വർഷത്തെ പ്രോഗ്രസ് കാർഡ് ഉയർത്തിക്കാണിച്ച് വിമർശിക്കുന്നവരോട് ധോണിക്കും മറുപടിയില്ലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിെൻറ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയ നായകെൻറ ബാറ്റിന് മൂർച്ച കുറഞ്ഞകാലം.
2018ൽ 20 ഏകദിന മത്സരങ്ങളിൽനിന്ന് ധോണി നേടിയത് 275 റൺസ്. ശരാശരി 25. സ്ട്രൈക് റേറ്റ് 71.42 മാത്രം. ധോണിയുടെ കരിയർ സ്ട്രൈക് റേറ്റ് 87.89 നിലനിർത്തുേമ്പാഴായിരുന്നു ഇൗ അതിദയനീയത. ഗ്രേറ്റ് ഫിനിഷർ ഒരു അർധസെഞ്ച്വറിപോലുമില്ലാതെ നട്ടംതിരിഞ്ഞ കാലം. ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കുമെതിരെ അവരുടെ നാടുകളിൽ അടിച്ചെടുത്ത 42 റൺസായിരുന്നു പോയവർഷത്തെ ഏറ്റവും മികച്ച സ്കോർ. 2017ൽ ഒരു സെഞ്ച്വറിയും ആറ് അർധസെഞ്ച്വറിയും പിറന്ന ബാറ്റ് ദരിദ്രമായി കഴിഞ്ഞാൽ വിമർശനങ്ങൾ ഉയരാതിരിക്കുന്നത് എങ്ങനെ. അപമാനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമിടയിലാണ് ധോണി ഒാസീസിനെതിരായ ഏകദിന ടീമിൽ ഇടംപിടിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ വിക്കറ്റിന് പിന്നിലും മുന്നിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിനെ നാട്ടിലേക്ക് മടക്കി ധോണിയെ ടീമിലെടുത്തത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇതിനിടെയാണ്, സാന്ത്വനമായി ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദിെൻറ വാക്കുകളെത്തുന്നത്. ലോകകപ്പ് ടീമിലേക്ക് മത്സരിക്കാൻ പന്തിനും അവസരമുണ്ടെന്ന്.
ഫീനിക്സ് ധോണി
മുനകൂർത്ത ചോദ്യങ്ങൾക്കിടെ ധോണി ആസ്ട്രേലിയയിലെത്തുേമ്പാൾ മുന്നിലുള്ളത് മൂന്നേ മൂന്ന് മത്സരങ്ങളായിരുന്നു. എതിരാളികളാവെട്ട ടെസ്റ്റിലെ നാണക്കേടിന് കണക്കുതീർക്കാനൊരുങ്ങിയവരും. പക്ഷേ, ധോണിക്ക് ജയിച്ചേ പറ്റൂ എന്നതായിരുന്നു അവസ്ഥ. ആദ്യ അങ്കം സിഡ്നിയിൽ. ഒാസീസ് പടുത്തുയർത്തിയ 288ന് മറുപടി തുടങ്ങിയ ഇന്ത്യക്ക് നാലു റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ന്യൂബാളിെൻറ തിളക്കം മാറും മുമ്പ് നാലാം ഒാവറിൽ ധോണിയിറങ്ങി. ക്ഷമയുടെ നെല്ലിപ്പടികണ്ട ഇന്നിങ്സ്. രോഹിതിനൊപ്പം ടീം ടോട്ടൽ പുടുത്തുയർത്തിയ മുൻ നായകൻ അർധസെഞ്ച്വറിയോടെ ഇന്ത്യയുടെ രക്ഷകനായി. 51 റൺസടിക്കാൻ 96 പന്ത് നേരിട്ടതിെൻറ പേരിൽ വിമർശനമുയർന്നെങ്കിലും അവയെ നായകൻ വിരാട് കോഹ്ലിതന്നെ തല്ലിക്കെടുത്തി. കളി ഇന്ത്യ തോറ്റു. പക്ഷേ, ധോണിയെന്ന വടവൃക്ഷം പച്ചപിടിക്കുകയായിരുന്നു.
അടുത്ത അങ്കം അഡ്ലെയ്ഡിൽ. ഒാസീസിന് 298 റൺസ്. അഞ്ചാം നമ്പറിൽ ധോണി വീണ്ടും ക്രീസിൽ. വിരാട് കോഹ്ലിക്കും ദിനേഷ് കാർത്തികിനുമൊപ്പം നടത്തിയ ചെറുത്തുനിൽപിനൊടുവിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം. അവസാന ഒാവറുകളിലെ സിക്സറുമായി സൂപ്പർ ഫിനിഷ്. 54 പന്തിൽ 55 റൺസ്. രണ്ട് കളിയിലൂടെ സമ്മർദങ്ങൾ ഏറെ മറികടന്ന ധോണി മെൽബണിലെ മൂന്നാം മത്സരത്തിൽ ആളിക്കത്തി. ഒാസീസിെൻറ 230 ലക്ഷ്യം പിന്തുടർന്നപ്പോൾ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ധോണി മതിൽപണിതു. കോഹ്ലിയും കേദാർ ജാദവുമായി ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തി ഇന്ത്യക്ക് ഒാസീസ് മണ്ണിലെ ചരിത്രപരമ്പര ജയം സമ്മാനിച്ചു. 114 പന്തിൽ 87 റൺസുമായി ഗ്രേറ്റ് ഫിനിഷർ തിരിച്ചെത്തി. പുതുവർഷത്തിലെ മൂന്ന് കളിയിൽ മൂന്ന് ഉജ്ജ്വല അർധസെഞ്ച്വറിയുമായി മധ്യനിരയുടെ നായകത്വം വീണ്ടും ധോണി ഏറ്റെടുക്കുന്നു. ഇനി ഷോ ന്യൂസിലൻഡിലേക്ക്. ജനുവരി 23ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ അഞ്ച് കളി കഴിയുേമ്പാഴേക്കും ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിെൻറ ഏകദേശ ചിത്രമാവും. അതിൽ ചോദ്യം ചെയ്യപ്പെടാതെ എം.എസ്. ധോണിയെന്ന 37കാരനുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.