ഗംഭീർ പാഡഴിച്ചു; ഇനി പുതിയ റോളിൽ?
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ഒാപണറും ക്യാപ്റ്റനുമായ ഗൗതം ഗംഭീർ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിടുന്നു. ട്വിറ്ററിൽ പോസ്റ്റുചെയ്ത വിഡിയോ സന്ദേശത്തിലൂടെയാണ് വിരമിക്കാനുള്ള തീരുമാനം അറിയിച്ചത്. നിലവിൽ രഞ്ജി ട്രോഫിയിൽ ഡൽഹിക്കായി കളിക്കുന്ന ഗംഭീർ വ്യാഴാഴ്ച ആരംഭിക്കുന്ന മത്സരത്തോടെ കളി അവസാനിപ്പിക്കും. ആന്ധ്രക്കെതിരെ കളിച്ചാണ് സ്വപ്നസമാനമായ കരിയറിന് അന്ത്യം കുറിക്കുന്നത്.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിനാണ് വിരമിക്കുന്നതെന്ന് സൂചനയുണ്ട്. അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയുടെ വിരമിക്കൽ പ്രഖ്യാപനം.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺവേട്ടക്കാരനായ ഡൽഹിക്കാരൻ 12 വർഷക്കാലം ഒാപണിങ്ങിലെ വിശ്വസ്തനായിരുന്നു. ഇന്ത്യയുടെ ട്വൻറി20, ഏകദിന ലോകകപ്പ് കിരീടനേട്ടത്തിലും നിർണായക പങ്കുവഹിച്ച ഗംഭീറായിരുന്നു രണ്ടു ഫൈനലിലെയും വിജയശിൽപി. ഇടക്കാലത്ത് നായകെൻറ കുപ്പായവും അണിഞ്ഞു. 2010ൽ ഏകദിന ടീം ക്യാപ്റ്റെൻറ കുപ്പായവും അണിഞ്ഞു.
2003 ഏപ്രിൽ 11ന് ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെയായിരുന്നു ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം. ഒരു വർഷംകൊണ്ട് ടെസ്റ്റ് ടീമിലും ഇടംനേടി. 2013 ജനുവരിയിലാണ് അവസാന ഏകദിനം കളിച്ചത്. എന്നാൽ, മൂന്നു വർഷംകൂടി ടെസ്റ്റിൽ തുടർന്നു. 2016ൽ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റായിരുന്നു വെള്ളക്കുപ്പായത്തിലെ അവസാന മത്സരം.
രണ്ടുവർഷം മുേമ്പ ദേശീയ ടീമിൽനിന്ന് പുറത്തായെങ്കിലും െഎ.പി.എല്ലിലും ഡൽഹിക്കായി ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരസാന്നിധ്യമായുണ്ടായിരുന്നു. വിരമിക്കൽ പ്രഖ്യാപിച്ചതോടെ അടുത്ത സീസൺ െഎ.പി.എല്ലിൽ കളിക്കില്ല.
The most difficult decisions are often taken with the heaviest of hearts.
— Gautam Gambhir (@GautamGambhir) December 4, 2018
And with one heavy heart, I’ve decided to make an announcement that I’ve dreaded all my life.
https://t.co/J8QrSHHRCT@BCCI #Unbeaten
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.