ബുഫൺ യുവൻറസിൽനിന്നും പടിയിറങ്ങുന്നു
text_fieldsറോം: ഇറ്റാലിയൻ വമ്പന്മാരായ യുവൻറസിനായി 17 വർഷത്തോളം വൻ മതിലായി വലകാത്ത ഇതിഹാസ ഗോൾകീപ്പർ ജിയാൻ ലൂയിജി ബുഫൺ ക്ലബ് വിടാനൊരുങ്ങുന്നു. ശനിയാഴ്ച വെറോണയുമായുള്ള മത്സരശേഷമാണ് താരം ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചത്. 2001ൽ പാർമയിൽനിന്ന് യുവൻറസിൽ എത്തിയ ബുഫൺ 639 സീരി എ മത്സരങ്ങളിൽ ക്ലബിനായി വല കാത്തിട്ടുണ്ട്. ഒമ്പത് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും നാല് കോപ ഇറ്റാലിയ കിരീടവും അടക്കം യുവൻറസിെൻറ 21 കിരീട േനട്ടങ്ങളിൽ ബുഫൺ നിർണായക പങ്കാളിയായി. നിരവധി റെക്കോഡുകൾ സ്വന്തംപേരിനൊപ്പം ചേർത്താണ് 40കാരനായ ബുഫൺ പടിയിറങ്ങുന്നത്. കഴിഞ്ഞയാഴ്ച യുവൻറസ് സീരി എ കിരീടമുയർത്തിയേപ്പാൾ ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ നേടിയ താരമെന്ന റെക്കോഡും ബുഫൺ തെൻറ പേരിലാക്കിയിരുന്നു. ടീമിനെ തുടർച്ചയായ ഏഴാം കിരീടത്തിലേക്ക് നയിച്ച നായകെൻറ ടൂറിൻ ജീവിതത്തിലെ ഒമ്പതാം കിരീടമായിരുന്നു അത്.
ഏറ്റവും കൂടുതൽ നിമിഷം ഗോൾ വഴങ്ങാത്തതിനുള്ള റെക്കോഡ് (974 മിനിറ്റ്), ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുകൾ (292), 10 തുടർ ക്ലീൻഷീറ്റുനുള്ള റെക്കോഡ്, ഒരു സീസണിൽ മാത്രം 21 ക്ലീൻഷീറ്റ് തുടങ്ങി ഇറ്റലിയിലെ ഗോൾകീപ്പിങ്ങിനുള്ള ഒട്ടുമിക്ക റെക്കോഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇറ്റലിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (176) കളിച്ച ബുഫണിെൻറ അവസാന അന്താരാഷ്ട്ര മത്സരം ജൂൺ നാലാം തീയതി നെതർലൻഡ്സിനെതിരെയാകുമെന്നാണ് കരുതുന്നത്. ഇറ്റലി വിടുന്ന ബുഫണിനെ ലിവർപൂൾ, റയൽ മഡ്രിഡ്, പി.എസ്.ജി തുടങ്ങിയ യൂറോപ്പിലെ വമ്പൻ ക്ലബുകളടക്കം സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭാവി സംബന്ധിച്ച് താമസിയാതെ തീരുമാനമെടുക്കുമെന്നും താരം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.