നേട്ടങ്ങളുടെ ട്രാക്കിൽ അർജുനനായി ജിൻസൺ
text_fieldsകോഴിക്കോട്: ചക്കിട്ടപാറയിൽ പുതുതായി നിർമിച്ച വീടിനായുള്ള ഇൻറീരിയർ അലങ്കാരവസ്തുക്കൾ വാങ്ങാൻ കോഴിക്കോട് നഗരത്തിലെത്തിയപ്പോഴാണ് ഒരു കായികതാരത്തിന് ഏറ്റവും വിലപിടിപ്പുള്ള അലങ്കാരമായ അർജുന അവാർഡ് തേടിയെത്തിയ വിവരം ജിൻസൺ ജോൺസൺ അറിയുന്നത്. സാേങ്കതികമായി ശിപാർശയാണെങ്കിലും അർജുന പുരസ്കാരം ഉറപ്പായ കാര്യം മാധ്യമപ്രവർത്തകരാണ് ഇൗ അഭിമാനതാരത്തെ അറിയിച്ചത്.
പേരാമ്പ്രയിൽനിന്ന് ബസിൽ നഗരത്തിലെത്തിയ ജിൻസൻ പ്രതികരണമറിയാനായി ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ മുന്നിേലക്ക് താരജാടയില്ലാതെ എത്തുകയായിരുന്നു. അഭിനന്ദനങ്ങളർപ്പിക്കുന്നവരോട് ഒറ്റവാക്കേ ആദ്യം പറയാനുണ്ടായിരുന്നുള്ളൂ, ‘‘ഇൗ പുരസ്കാരം അപ്രതീക്ഷിതമാണ്.’’ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ ജാവലിൻ േത്രാ താരം നീരജ് ചോപ്രക്കാണ് ഇത്തവണ ജിൻസൻ അത്ലറ്റിക്സിൽനിന്ന് അർജുന പ്രതീക്ഷിച്ചത്. ‘‘ഏഷ്യൻ ഗെയിംസിലെ സ്വർണം അർജുന അവാർഡ് ഉറപ്പിക്കുന്നതാണെങ്കിലും ഇൗ വർഷം തീരേ പ്രതീക്ഷിച്ചില്ല. ഒരുപാട് സന്തോഷമുണ്ട്. കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതാണ് ഇൗ അംഗീകാരം. ഉയരങ്ങളിലേക്ക് പോകുംതോറും ഉത്തരവാദിത്തവും കൂടുകയാണ്’’- ജിൻസൻ പറഞ്ഞു.
എത്രയും പ്രിയപ്പെട്ട മാതാപിതാക്കൾക്കാണ് ചക്കിട്ടപാറയുടെ പൊൻമുത്ത് ഇൗ പുരസ്കാരം സമർപ്പിക്കുന്നത്. ഒരുപാട് ത്യാഗങ്ങൾ അവർ തനിക്കായി സഹിച്ചിട്ടുണ്ടെന്ന് ജിൻസൻ പറയുന്നു. കെ.എം. പീറ്റർ മുതലുള്ള എല്ലാ കോച്ചുമാർക്കും കൂടിയുള്ളതാണ് ഇൗ നേട്ടം. നാട്ടിലെ സ്വീകരണങ്ങളും സ്നേഹപ്രകടനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നുവെന്നും താരം പറയുന്നു.
ബംഗളൂരുവിൽ നടക്കുന്ന സർവിസസ് മീറ്റിൽ പെങ്കടുക്കാൻ ചൊവ്വാഴ്ച രാത്രി ജിൻസൺ നാട്ടിൽനിന്ന് പോകും. ബുധനാഴ്ചയാണ് 1500 മീറ്ററിൽ മത്സരിക്കുന്നത്. പരിക്ക് അലട്ടുന്നതിനാലും പരിശീലനത്തിന് ചെറിയ ഇടവേള വന്നതിനാലും കാര്യമായ പ്രതീക്ഷ ഇൗ മീറ്റിൽ പുലർത്തുന്നില്ല.
മീറ്റിനുശേഷം ഇൗ മാസം 23ന് ഡൽഹിയിൽ ഇന്ത്യൻ ഒളിമ്പിക്സ് അേസാസിയേഷൻ സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങിൽ പെങ്കടുക്കാനുണ്ട്. ദേശീയ ഒാപൺ അത്ലറ്റിക് മീറ്റടക്കമുള്ള മത്സരങ്ങളിൽ ജിൻസനുണ്ടാവില്ല. പേശീവലിവുള്ളതിനാൽ ചെന്നൈയിൽ ഫിസിയോതെറപ്പിക്കും മറ്റുമായി പരിപൂർണ വിശ്രമത്തിലാകും താരം. പിന്നീട് ഇന്ത്യൻ ക്യാമ്പിൽ സജീവമാകും. ഒളിമ്പിക്സിലെ മെഡൽ എന്ന സ്വപ്നത്തിനായുള്ള കഠിനവഴിയിലാകും ഇനിയുള്ള നാളുകളിൽ രാജ്യത്തിെൻറ ഇൗ ‘വില്ലാളി വീരൻ’.
- വയസ്സ്: 27
- ജനനം: 1991 മാർച്ച് 15
- സ്വദേശം: ചക്കിട്ടപാറ, കോഴിക്കോട്
- പഠനം: സെൻറ് ജോർജ് ഹൈസ്കൂൾ, കുളത്തുവയൽ. ബസേലിയസ് കോളജ്, കോട്ടയം
- ജോലി: സൈന്യത്തിൽ ജൂനിയർ കമീഷൻഡ് ഒാഫിസർ.
- മത്സര ഇനം: 800 മീ., 1500 മീ.
- മികച്ച പ്രകടനം: 800 മീ. 1:45.65 മിനിറ്റ്. 1500 മീ. 3:37.86 മിനിറ്റ്.
നേട്ടങ്ങൾ
2018 ജകാർത്ത ഏഷ്യൻ ഗെയിംസ് 1500 മീ. സ്വർണം
2018 ജകാർത്ത ഏഷ്യൻ ഗെയിംസ് 800 മീ. വെള്ളി
2015 വുഹാൻ ഏഷ്യൻ ചാമ്പ്യൻഷിപ് വെള്ളി
2017 ഭുവനേശ്വർ ഏഷ്യൻ ചാമ്പ്യൻഷിപ് വെങ്കലം
ദേശീയ റെക്കോഡ്
1500 മീ. 2018 ഏപ്രിലിൽ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ അഞ്ചാം സ്ഥാനത്തായെങ്കിലും 23 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകർത്തു. 1995ൽ ബഹാദൂർ പ്രസാദ് സ്ഥാപിച്ച 3:38.00 മിനിറ്റ് സമയമാണ് ജിൻസൺ. 3:37.86 മിനിറ്റാക്കി പുതുക്കിയത്.
800 മീ. 2018 ജൂണിൽ ഗുവാഹതി ഇൻറർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 42 വർഷം മുമ്പുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെക്കോഡ് തകർത്തു. 1976 മോൺട്രിയോൾ ഒളിമ്പിക്സിൽ ശ്രീറാം സിങ് സ്ഥാപിച്ച 1:45.77 മിനിറ്റ് ജിൻസൺ 1:45.65 മിനിറ്റ് ആക്കി തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.