ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ താരമായി മുഹമ്മദ് സലാഹ്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിെല 2017-18 സീസണിലെ താരമായി ലിവർപൂളിെൻറ സൂപ്പർതാരം മുഹമ്മദ് സലാഹ്. ഇൗ വർഷത്തെ പി.എഫ്.എ പ്ലെയർ ഓഫ് ദ സീസണായാണ് ഇൗജിപ്തിെൻറ ഇതിഹാസ താരം സലാഹിനെ തിരഞ്ഞെടുത്തത്. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയനെ വോെട്ടടുപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സലാഹിെൻറ സ്വപ്ന നേട്ടം. മാഞ്ചസ്റ്റർ സിറ്റിയുടെ ലിറോയ് സാനയേ ഈ സീസണിലെ മികച്ച യുവതാരമായും തിരഞ്ഞെടുത്തു.
പുരസ്കാരം നേട്ടത്തിൽ അഭിമാനമുണ്ട്, ഇതിനുവേണ്ടി ഒരുപാട് കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്, സ്വന്തം രാജ്യമായ ഈജിപ്തിൽ നിന്ന് ഈ പുരസ്കാരത്തിന് വേറെ അവകാശികളുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും പുരസ്കാരം സ്വീകരിച്ച ശേഷം സലാഹ് പറഞ്ഞു. പ്രീമിയർ ലീഗിൽ ഇതുവരെ 31 ഗോളുകളാണ് സലാഹ് നേടിയത്. സീസണിൽ ഏറ്റവുമധികം പ്രീമിയർ ലീഗ് ഗോളുകളെന്ന ചരിത്രനേട്ടത്തിനരികിലാണ് ഇൗജിപ്ഷ്യൻ താരം.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ഡി ഗിയ, ടോട്ടനത്തിെൻറ ഹാരി കെയിൻ മാഞ്ചസ്റ്റർ സിറ്റിയുടെ ഡേവിഡ് സിൽവ, ലിറോയ് സാെന, എന്നിവരും സലാഹിനോട് മത്സരിക്കാൻ അവസാന പട്ടികയിലുണ്ടായിരുന്നെങ്കിലും പുരസ്കാരം ഇൗജിപ്തിെൻറ കാളക്കൂറ്റൻ സ്വന്തമാക്കുകയായിരുന്നു.
ഈ പുരസ്കാരം നേടുന്ന ആദ്യ ഈജിപ്ത് താരം കൂടിയാണ് സലാഹ്. 2014ൽ ലൂയിസ് സുവാരസാണ് ലിവർപൂൾ നിരയിൽ നിന്ന് അവസാനമായി ഇൗ പുരസ്കാരം സ്വന്തമാക്കിയിരുന്നത്. ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോളൊ കാേൻറയായിരുന്നു കഴിഞ്ഞ സീസണിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയിലായിരുന്ന സലാഹ് സീസണിെൻറ തുടക്കത്തിലാണ് ലിവർപൂളിലെത്തിയത്.നേരത്തെ ചെൽസിയിൽ കളിച്ചശേഷമാണ് സാല റോമയിലേക്ക് പോയത്.
Mo Salah.
— Match of the Day (@BBCMOTD) April 22, 2018
What. A. Season. #MOTD2 #PFAawards pic.twitter.com/6NKsooizbY
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.