ലുകാകു ഇൗ റെക്കോർഡ് പങ്കിടുന്നത് മറഡോണയോടൊപ്പം
text_fieldsബെൽജിയത്തിെൻറ മാണിക്യം റൊമേലു ലുകാകു തെൻറ പ്രതിജ്ഞ പാലിക്കുന്ന മട്ടിലാണ്. രാജ്യം കണ്ട ഏറ്റവും മികച്ച താരമാവുക എന്നത് കേവലം തെൻറ സ്വപ്നം മാത്രമല്ലെന്ന് അദ്ദേഹം ലോകകപ്പിലെ രണ്ട് മത്സരങ്ങളിൽ നിന്നും തെളിയിച്ചു. പാനമക്കെതിരെയും ഇന്ന് തുനീഷ്യക്കെതിരെയും ലുകാകു നേടിയ ഇരട്ട ഗോൾ ലുകാകു ചില റെക്കോർഡുകളും സ്വന്തമാക്കി.
രണ്ട് ഇരട്ട ഗോളുകളുമായി ലോകകപ്പിലെ ഗോൾ നേട്ടത്തിൽ പോർച്ചുഗീസ് ഇതിഹാസം കൃസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം ഒന്നാമതാണ് ലുകാകു. ലോകകപ്പിൽ മാത്രം ബെൽജിയത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡും മുൻ താരം മാർക് വിൽമോട്സിനൊപ്പം ലുകാകു പങ്കിട്ടു. ലോകകപ്പിലും യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലും ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ബെൽജിയം കളിക്കാരനായും ലുക്കാക്കു മാറി.
മറഡോണക്ക് ശേഷം ലോകകപ്പിൽ അടുത്തടുത്ത മത്സരങ്ങളിൽ ഇരട്ട ഗോൾ നേടുന്ന റെക്കോർഡും ബെൽജിൻ താരത്തിന് സ്വന്തം. 1986ൽ മെക്സിക്കോ ലോകകപ്പിൽ അർജൈൻറൻ സൂപ്പർതാരം മറഡോണ നേടിയ ഇരട്ട ഗോളായിരുന്നു ഇതുവരെ റെക്കോർഡ്. 32 വർഷങ്ങൾക്ക് ശേഷം ലുകാകു അത് തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.