ടോണി ക്രൂസ്: ജർമനിയുടെ ഗെയിം മേക്കർ
text_fieldsനിലവിൽ ലോകത്തെ മികച്ച അഞ്ചു മിഡ്ഫീൽഡറെ കെണ്ടത്താൻ ഒരു ഫുട്ബാൾ ആരാധകനോട് ആവശ്യപ്പെട്ടാൽ, ആ ലിസ്റ്റിൽ ടോണി ക്രൂസ് എന്ന ജർമൻ താരമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പ്രാഗല്ഭ്യം, ദീർഘദൃഷ്ടി, കൃത്യത എന്നീ ഗുണങ്ങൾകൊണ്ട് കളിക്കളത്തിൽ അനുഗൃഹീതനായ ഇൗ താരത്തെ ജർമൻ ഫുട്ബാളിന് ലഭിക്കുന്നത് 2007ലെ കൊറിയൻ അണ്ടർ 17 ലോകകപ്പിലൂടെയാണ്. കാൽ പന്തുകളിയിൽ അസാമാന്യ പാടവം ലോകം തിരിച്ചറിഞ്ഞതോടെ ടോണി ക്രൂസ് എന്ന മാന്ത്രികെൻറ നാളുകളായിരുന്നു പിന്നീടങ്ങോട്ട്.
ജർമൻ മധ്യനിരയിൽ പകരം വെക്കാനില്ലാത്ത താരമായി ക്രൂസ് മാറി. ‘‘ഒരു ഫുട്ബാൾ കളിക്കാരൻ എന്ന നിലയിൽ എെൻറ ജീവിതത്തിൽ നിർണായകമായ ചാമ്പ്യൻഷിപ്പായിരുന്നു അണ്ടർ 17 ലോകകപ്പ്’’ -രണ്ടു വർഷം മുമ്പ് ചിലി അണ്ടർ 17 ലോകകപ്പിെൻറ ചടങ്ങിനെത്തിയ ക്രൂസ് പറഞ്ഞു. അന്ന് ജർമനി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ക്രൂസ് എന്ന ഭാവി മിഡ്ഫീൽഡറുടെ പ്രാധാന്യം ജർമൻ ഫുട്ബാൾ ടൂർണമെൻറിലൂടെ തിരിച്ചറിഞ്ഞു.
അഞ്ചു ഗോളും അഞ്ച് അസിസ്റ്റൻറുമായി നിറഞ്ഞുനിന്ന ആ താരം ഏഴു വർഷത്തിനുശേഷം 2014 ബ്രസീൽ ലോകകപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കാളിയായി മാറി. ബയേൺ മ്യൂണിക്കിൽ വർഷങ്ങളോളം പന്തുതട്ടിയ താരത്തെ 2014ലാണ് റയൽ മഡ്രിഡ് കോടികൾ എറിഞ്ഞ് സ്വന്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.