നിലമേൽ എക്സ്പ്രസ്
text_fieldsകടയ്ക്കൽ (കൊല്ലം): മുഹമ്മദ് അനസ് എന്ന 24കാരനിലൂടെ നിലമേലെന്ന ഗ്രാമത്തിലേക്ക് അർജ ുന പുരസ്കാരമെത്തി. സാധാരണ കുടുംബത്തിലെ അംഗമായ അനസ് ഇന്ത്യൻ കായിക ഭൂപടത്തിൽ അർ ജുന അവാർഡുമായി ഇടംനേടിയത് ഗ്രാമത്തെ ആഹ്ലാദത്തിലാഴ്ത്തി. നിലമേൽ അനസ് മൻസിലിൽ പരേതനായ യഹിയ-ഷീന ദമ്പതികളുടെ മകനാണ് അനസ്.
ബാല്യം മുതൽ കായികമേഖലയിൽ താൽപര ്യം പ്രകടിപ്പിച്ച അനസിനെ കായികാധ്യാപകനും നിലമേൽ സ്വദേശിയുമായ അൻസർ ആണ് വലിയ നേട്ടങ്ങളിലേക്ക് കൈപിടിച്ചുനടത്തിയത്. തുടക്കം ലോങ്ജംപിലായിരുന്നുവെങ്കിലും 400 മീറ്റർ ഓട്ടത്തിലേക്ക് വഴിമാറിയതോടെയാണ് റെക്കോഡുകളുടെ തോഴനായത്.
കോതമംഗലം മാർ ബസേലിയോസ് സ്കൂളിലെ പഠനകാലത്തായിരുന്നു ആദ്യ ദേശീയനേട്ടം. ദേശീയ സ്കൂൾ കായികമേളയിൽ 400 മീറ്റർ റിലേയിൽ സ്വർണം നേടിയതായിരുന്നു തുടക്കം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ബിരുദ പഠനകാലത്ത് അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിലും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് തിരുവനന്തപുരം സായിയിൽ ജയകുമാറിനു കീഴിലായി പരിശീലനം.
2016ലെ റിയോ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ദേശീയ െറക്കോഡ് ഭേദിക്കാനായി. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ അത്ലറ്റിക് മീറ്റ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയിൽ 400 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി മെഡലുകൾ കൊയ്തു. ഏഷ്യൻ ഗെയിംസിൽ 40 വർഷങ്ങൾക്ക് ശേഷമാണ് അനസിലൂടെ രാജ്യത്തിന് െറക്കോഡ് ഭേദിക്കാനായത്.
സ്വന്തം െറക്കോഡുകൾ തിരുത്തി അനസ് ജൈത്രയാത്ര തുടരുന്നതിനിടെയാണ് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരിക്കുന്നത്. സഹോദരൻ മുഹമ്മദ് അനീസും കായികമേഖലയിലെ പ്രതിഭയാണ്. പിതാവിെൻറ മരണശേഷം ഉമ്മയുടെ തണലിലാണ് അനസും അനീസും ഈ നേട്ടങ്ങളൊക്കെ കൊയ്തെടുക്കുന്നത്. പരിശീലനത്തിന് ഹോളണ്ടിൽ കഴിയുന്ന അനസ്, ഒരാഴ്ചക്കകം മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.