ദേശീയ വോളിയിൽ മികച്ച താരം: ഉയരങ്ങളിേലക്ക് അജിത്
text_fieldsകോഴിക്കോട്: പന്ത് തട്ടി നാലുവർഷത്തിനകം ദേശീയ ശ്രദ്ധയിേലക്ക്ഉയർന്നിരിക്കുകയാണ് സി. അജിത്ലാൽ എന്ന യുവവോളിബാൾ താരം. പാരമ്പര്യവും സാേങ്കതികതയും കഠിനാധ്വാനവും സമം ചേർന്നപ്പോൾ 66ാമത് ദേശീയ വോളി കിരീടം കേരളത്തിന് നേടിക്കൊടുക്കുന്നതിൽ അജിത്തിെൻറ പങ്ക് ഏറെ വിലപ്പെട്ടതായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഫൈനലിന് ശേഷം കാണികളുടെ സ്നേഹപ്രകടനം ഇൗ 21കാരെൻറ മികവിനുള്ള അംഗീകാരമായിരുന്നു. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനെന്ന ബഹുമതിയും അജിത് സ്വന്തമാക്കി.
തിരുവനന്തപുരം തിരുവല്ലം ബി.എൻ.വി.വി.എച്ച്.എസ്.എസിൽ പ്ലസ്ടു പൂർത്തിയാക്കിയ ശേഷമാണ് അജിത് വോളിബാളിലേക്ക് തിരിയുന്നത്. അച്ഛൻ ചന്ദ്രൻ ജില്ല തലത്തിൽ കളിച്ചതിെൻറ രക്തബന്ധവും ഇൗ കളിയുമായി അജിത്തിനുണ്ട്. പ്രശസ്തമായ കാലടി വോളിബാൾ ക്ലബിലെ മധ്യവേനൽ അവധി ക്യാമ്പിനെത്തിയതാണ് വഴിത്തിരിവായത്. ദേശീയ ടീം സഹപരിശീലകനായിരുന്ന ടി. ഹരിലാലാണ് പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളജിലേക്ക് പറഞ്ഞുവിട്ടത്. ചേർന്ന വർഷം തന്നെ ടീമിലെ നിർണായകസാന്നിധ്യമായ അജിത് കേരള സർവകലാശാല ടീമിലുമെത്തി. യു.പിയിലെ രാംപുരിൽ നടന്ന ദേശീയ യൂത്ത് വോളിബാളിലും കളിച്ച അജിത് 2015ൽ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ െകാല്ലം ജില്ലയുടെ താരമായിരുന്നു.
സെലക്ഷൻ ട്രയൽസിലാണ് അജിത് ലാൽ എന്ന താരത്തെ ബി.പി.സി.എല്ലിന് ലഭിച്ചതെന്ന് കേരള ടീം സഹപരിശീലകൻ കൂടിയായ ഇ.കെ. കിഷോർ കുമാർ പറഞ്ഞു. കഴിഞ്ഞവർഷം സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിനായി കിഷോറിനൊപ്പം കളിച്ച അജിത് ചെന്നൈയിൽ കേരളം ദേശീയ കിരീടം നേടുേമ്പാഴും ടീമിലുണ്ടായിരുന്നു. ബി.പി.സി.എല്ലിൽ തുടക്കത്തിൽ അതിഥി താരമായിരുന്ന അജിത്തിന് 2016 ഡിസംബർ മുതൽ സ്ഥിരനിയമനം ലഭിച്ചു. കുറച്ച് മത്സരം കളിച്ചപ്പോഴേക്കും കാണികളുടെ ഒാമനയായ അജിത്തിെൻറ പ്ലസ്പോയൻറ് അപാരമായ ജംപിങ് പവറാണ്. ജന്മസിദ്ധമായ ഇൗ കഴിവ് നിലനിർത്തിയാൽ രാജ്യത്തെ ഒന്നാം നമ്പർ താരമായി അജിത്തിന് ഉയരാനാകുെമന്നാണ് പരിശീലകർ പറയുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിലെ മികവിെൻറ ബലത്തിൽ അജിത് ഇന്ത്യൻ ക്യാമ്പിേലക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം അമ്പലത്തറ ക്ഷത്രീയംവിള വീട്ടിൽ ചന്ദ്രെൻറയും ശ്യാമളയുടെയും മകനാണ് അജിത്. അരവിന്ദും ആനന്ദും സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.