ഹാപ്പി ബർത്ത് ഡേ ലിറ്റിൽ റോബോ
text_fieldsരണ്ടു സീസണുകൾക്കു മുമ്പ് ഫുട്‌ബാൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ചൂടിയപ്പോ ൾ, രണ്ട് വർഷം മുമ്പ് മാത്രം സെക്കൻറ് ഡിവിഷനിൽ നിന്നും വന്ന്, അഗ്വേറോക്കും കെയ്നിനുമൊപ്പം ഗോളടിച്ചു കൂട്ടിയ ജെ യ്മി വാർഡിയും ഒരുപാട് ജനശ്രദ്ധ നേടി. വാർഡിയും മഹരെസും അടുത്ത സീസണിൽ വമ്പൻ ക്ലബുകളിലേക്ക് ചേക്കേറും എന്ന വാർത് തകൾ ഉണ്ടായെങ്കിലും ടീമിൽ നിന്നും പോയത് ഒരു കുറിയ മനുഷ്യൻ മാത്രമാണ്.
പക്ഷേ ഒരിക്കലും നികത്താനാവാത്ത ഒരു വ ിടവാണ് ആ അഞ്ചടി ആറിഞ്ചുകാരൻ ബാക്കിവച്ചു പോയതെന്ന് അടുത്ത സീസണോടുകൂടി അവർ തിരിച്ചറിഞ്ഞു. ലെസ്റ്റർ ലീഗിൽ കൂപ്പ ുകുത്തിയപ്പോൾ, ചെൽസിയെ ചാമ്പ്യന്മാരാക്കി, കേൻറാണയ്ക്ക് ശേഷം തുടർച്ചയായ രണ്ടു വർഷങ്ങളിൽ രണ്ട് വ്യത്യസ്ത ടീമു കളിൽ നിന്നും ലീഗ് നേടുന്ന ആദ്യ താരമായി, ലീഗിലെ മികച്ച കളിക്കാരനെന്ന പട്ടവും നേടിയാണ് അയാൾ സീസൺ അവസാനിപ്പിച്ചത ്.
കഴിഞ്ഞ ഏതാനും വ ർഷങ്ങളിൽ ഒരു കളിക്കാരനുണ്ടായ ഘടനാപരമായ ഉയർച്ച ഒരു ഗ്രാഫിൽ പ്ലോട്ട് ചെയ്ത് ഇടുകയാണെങ്കിൽ അതിൽ മുൻപന്തിയിൽ എൻഗ ോളോ കാൻെറ എന്ന പേരുണ്ടാവും. ഏകദേശം നാല് സീസണുകൾക്ക് മുമ്പ് അയാൾ ഫ്രഞ്ച് ലീഗിൻെറ മൂന്നാം ഡിവിഷനിൽ കളിക്കുകയാണ്. തൊട്ടടുത്ത വർഷം രണ്ടാം ഡിവിഷനിലേക്ക് പ്രൊമോഷൻ. രണ്ടു കൊല്ലത്തിന് ശേഷം ഒരു പ്രീമിയർ ലീഗ് ക്ലബ്ബ് സൈൻ ചെയ്യുന്നു, അവരെ ലീഗ് ചാമ്പ്യൻമാരാക്കുന്നു. അടുത്ത സീസണിൽ ഒരു വമ്പൻ ക്ലബ്ബിലേക്ക് കൂടുമാറുന്നു, അവിടെ പ്ലെയർ ഓഫ് ദി സീസൺ അവാർഡിനൊപ്പം വീണ്ടും ലീഗ് കിരീടം.
വില കൂടിയ കാറുകളിലോ, ഹെയർ സ്റ്റൈലിലോ, വ്യക്തിഗത നേട്ടങ്ങളിലോ യാതൊരു താല്പര്യവുമില്ലാത്ത അയാളെ നായകനാക്കിയെങ്ങാനും ഒരു സിനിമ എടുക്കുകയാണെങ്കിൽ ക്ളീഷേകളുടെ ഒരു പെരുങ്കാളിയാട്ടം തന്നെയായിരിക്കും.
ലെസ്റ്ററിൽ അയാളൊരു വിനാശകാരിയായിരുന്നു ആയിരുന്നു. എതിർ ടീമിൻെറ മുന്നേറ്റങ്ങളെല്ലാം തച്ചുടച്ച് നിഷ്പ്രഭമാക്കുകയായിരുന്നു അയാളുടെ ജോലി. യൂ ആർ നെവർ എക്‌സ്‌പോസ്ഡ് വെൻ യൂ ഹാവ് കാൻെറ ഓണ് യുവർ സൈഡ് എന്ന് പറഞ്ഞിരുന്നത് 90 മിനുട്ടും നിരന്തരം പ്രസ്സ് ചെയ്യാനും, ടാക്കിൾ ചെയാനുമുള്ള കഴിവിനൊപ്പം ഗെയിം നന്നായി റീഡ് ചെയ്യാനുള്ള അയാളുടെ ബുദ്ധികൂർമ്മത കൊണ്ടുകൂടിയാണ്. തന്നെക്കാൾ എത്രയോ അധികം ഭാരവും കരുത്തുമുള്ള കളിക്കാരെ അയാൾ അനായാസം കബളിപ്പിച്ച് മുന്നേറുന്നത് ഒരു കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. He had no right to win that tackle എന്ന് നമ്മെക്കൊണ്ട് കുറച്ചൊന്നുമല്ല അയാൾ പറയിപ്പിച്ചിട്ടുള്ളത്. യൂറോപ്യൻ ലീഗുകളിൽ മികച്ച ടാക്കിളിൻെറയും ഇൻറർസെപ്ഷൻെറയു കണക്കുകളിൽ മറ്റാരേക്കാളും ബഹുദൂരം മുൻപിലായിരുന്നു അയാൾ.
ചെൽസിയിലേക്ക് മാറിയപ്പോൾ തൻെറ ഗെയിം അയാൾ അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നു. മാറ്റിച്ചിനൊപ്പം ഒരു മിഡ്ഫീൽഡ് റ്റൂവിൽ കോണ്ടെ അയാളെ വിനിയോഗിച്ചപ്പോൾ ഡിഫൻസീവ് വർക്കിനൊപ്പം on ball attributesഉം മെച്ചപ്പെടുത്താതെ തരമില്ലെന്നായി. എതിരാളിയിൽ നിന്നും പന്ത് റാഞ്ചിയെടൂത്ത്, ഉടൻ തന്നെ വെട്ടിത്തിരിഞ്ഞ്, പ്രതിരോധനിരയ്ക്കു മുകളിലൂടെ കൃത്യമായി വാർഡിക്ക് നൽകിയിരുന്ന ലോങ്ങ് ബോൾ അയാളൊന്ന് മിനുക്കിയെടുത്തു.
പിച്ചിൻെറ വീതി മുതലാക്കാൻ വളരെ വൈഡ് ആയി കളിച്ചിരുന്ന മോസസിനും അലോൻസോയ്ക്കും ഡയഗണൽ ബോൾസ് ഫലപ്രദമായി നൽകി. അപാരമായ വിഷനും പാസിംഗ് മികവും കൈമുതലില്ലെങ്കിലും, മികച്ച ഡ്രിബ്ലിങ് പാടവവും ഒരു ഡിഫൻസീവ് മിഡ്ഫീല്ഡർക്ക് വേണ്ടതിലധികം അയാളിൽ കാണപ്പെട്ടിരുന്ന പേസും ഉപയോഗിച്ച് അയാൾ ഉൾകൊണ്ടു. ഒന്നിൽ കൂടുതൽ കാൻെറ കളിക്കുന്നുണ്ടോ എന്ന് ചിന്തിപ്പിക്കാൻ ഉതകുമാറ് അയാൾ കളിക്കളത്തിൽ നിറഞ്ഞു. ഒരു പരിധി വരെ കോണ്ടേയുടെ ഡിമാൻറിങ്ങ് പ്രകൃതത്തോടും അയാൾ കടപ്പെട്ടിരിക്കുന്നു.
ചെൽസിയുമൊത്തുള്ള രണ്ടാം സീസണായിരുന്നു ശരിയായ പരീക്ഷണം. മാറ്റിച്ചിനൊത്ത ഒരു പകരക്കാരനെ കണ്ടെത്താൻ ബോർഡിന് കഴിയാഞ്ഞതും കോണ്ടേയുടെ 343യിലെ വിടവുകൾ എതിരാളികൾ ചികഞ്ഞെടുത്തതും അയാളുടെ ഗെയിമിനെയും ബാധിച്ചു. പക്ഷെ നിശബ്ദമായി അയാൾ തൻെറ ജോലി തുടർന്നു. പലപ്പോഴും ലക്ഷ്യം കാണാതെ മുന്നേറ്റനിര ഉഴറിയപ്പോൾ ഡീപ്പിൽ നിന്നും പന്ത് സ്വീകരിച്ച് ഒന്നോ രണ്ടോ പേരെ ഡ്രിബിൾ ചെയ്ത് എതിർ ബോക്സിലേക്ക് പന്തെത്തിക്കുന്ന ജോലി വരെ അയാൾ പലപ്പോഴും ഏറ്റെടുത്തു. ചെൽസി അമ്പേ പരാജയമണിഞ്ഞ ന്യൂകാമ്പിലെ മത്സരത്തിൽ പോലും, മെസ്സിക്ക് ശേഷം മികച്ച കളിക്കാരൻ അയാളായിരുന്നു. 44 പാസുകൾ, 12 ഡ്യൂവൽസ്, 3 ഇന്റർസെപ്‌ഷൻസ്, 8 ടാക്കിൾസ് എന്നിങ്ങനെയായിരുന്നു അയാളുടെ കണക്കുകൾ.
പലപ്പോഴും മക്കലേലെയുമായി കാൻറെയെ താരതമ്യം ചെയ്യാറുണ്ട്. എന്നാൽ ദിയാറയാണ് തൻെറ റോൾ മോഡൽ എന്നാണ് കാൻെറ തന്നെ അഭിപ്രായപ്പെട്ടത്. ഇരുവരെക്കാളും മൊബൈൽ ആണ് അയാളുടെ കേളീശൈലി. ഡിഫൻസീവ് ആട്രിബൂട്ട്‌സ് വേണ്ടുവോളമുള്ള, 90 മിനുട്ട് ഒരേ എനർജിയിൽ കളിക്കാൻ മാത്രം ശാരീരികക്ഷമതയുള്ള, അത്ര ശ്രദ്ധിക്കപ്പെടാത്തവിധത്തിൽ ഡ്രിബിളിങ് സ്കിൽസ് കാലുകളിലൊളിപ്പിച്ച, ഒരു ഡീസൻറ് പാസർ എന്നു വിളിക്കാവുന്ന അയാൾക്ക് ഇനിയും ഒരുപാട് മെച്ചപ്പെടാനുള്ള അവസരമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചവരുടെ ലിസ്റ്റിലേക്ക് തന്നെയാണയാളുടെ പോക്ക്.
ജന്മദിനാംശംസകൾ എൻഗോളോ കാൻെറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.