നദാലിെൻറ കളിമണ്ണ്
text_fieldsപാരിസ്: ഒന്നര പതിറ്റാണ്ട് മുമ്പ് ഫ്രഞ്ച് ഒാപണിൽ ആദ്യമായി ജേതാവായപ്പോൾ റൊളാങ് ഗാരോസിലെ കളിമണ്ണിൽ മല ർന്നുകിടന്നായിരുന്നു റാഫേൽ നദാൽ എന്ന 19കാരൻ വിജയനിമിഷം ആഘോഷിച്ചത്. വർഷം 15 കഴിഞ്ഞപ്പോഴും അതിൽ മാറ്റമില്ല. അത േ ചുവന്ന മണ്ണിൽ 12ാം കിരീടം സ്വന്തമാക്കിയപ്പോഴും വിജയാഘോഷം അങ്ങനെതന്നെ. 2005ൽ കൈയില്ലാത്ത പച്ചക്കുപ്പായവും നീട്ടിയ മുടിയുമായി വന്ന് ഗാലറികൾ കീഴടക്കിയ പയ്യൻ ഇപ്പോൾ കൈയുള്ള പച്ചക്കുപ്പായവും കുറഞ്ഞ മുടിയുമായി അതിലേറെ കാണികളുടെ ആരാധനാപാത്രമായി മടങ്ങുന്നു.
ഒരു ഗ്രാൻഡ്സ്ലാം ടൂർണമെൻറിൽ കൂടുതൽ വിജയം കരസ്ഥമാക്കുന്ന കളിക്കാരൻ എന്ന റെക്കോഡ് വർഷങ്ങൾക്കുമുമ്പുതന്നെ നദാൽ സ്വന്തമാക്കിക്കഴിഞ്ഞതാണ്. നദാലിെൻറ 12 ഫ്രഞ്ച് ഒാപൺ കിരീടങ്ങൾക്ക് അടുത്തുള്ളത് റോജർ ഫെഡററുടെ എട്ട് വിംബ്ൾഡൺ ട്രോഫികളാണ്. 15 ഫ്രഞ്ച് ഒാപണുകളിൽ മത്സരിച്ച നദാൽ പരാജയപ്പെട്ടത് രണ്ടു കളികളിൽ മാത്രം.
2009ൽ പ്രീക്വാർട്ടറിൽ റോബിൻ സോഡർലിങ്ങിനോട് തോറ്റ നദാൽ 2015ൽ നൊവാക് ദ്യോകോവിച്ചിനോടും പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം പരിക്കുമൂലം മൂന്നാം റൗണ്ടിൽവെച്ച് പിന്മാറുകയും ചെയ്തു. 93-2 എന്ന അസൂയാവഹമായ റെക്കോഡാണ് ഫ്രഞ്ച് ഒാപണിൽ സ്പെയിൻകാരേൻറത്. ആകെ 26 ഗ്രാൻഡ്സ്ലാം ഫൈനലുകൾ കളിച്ച നദാൽ ഫ്രഞ്ച് ഒാപണിലെ 12 കളികളിലും വിജയം കരസ്ഥമാക്കി. ബാക്കി 14 ഫൈനലുകളിൽ ആറെണ്ണം ജയിച്ചപ്പോൾ എെട്ടണ്ണത്തിൽ പരാജയമായിരുന്നു ഫലം.
കളിമണ്ണിൽ നദാലിന് പകരംവെക്കാൻ ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു താരം വളർന്നുവന്നിട്ടില്ലെന്നതാണ് യാഥാർഥ്യം. നിലവിലെ താരങ്ങളിൽ കുറെച്ചങ്കിലും വെല്ലുവിളിയുയർത്താൻ കഴിവുള്ള താരമാണ് ഫൈനലിൽ തോറ്റ ഡൊമിനിക് തീം. കളിമൺ കോർട്ടിൽ നാലു തവണ നദാലിനെ മലർത്തിയടിച്ചിട്ടുള്ള തീമിന് പക്ഷേ റൊളാങ് ഗാരോസിൽ മൂന്നു തവണയും പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. 2017ൽ സെമിയിലും 2018ൽ ഫൈനലിലും നേരിട്ടുള്ള സെറ്റുകളിൽ തോറ്റപ്പോൾ ഇത്തവണ ഒരു സെറ്റ് പിടിച്ചെടുക്കാനായെന്ന് ആശ്വസിക്കാമെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.