നീന്തൽകുളത്തിൽ ചരിത്രം സൃഷ്ടിച്ച് 35കാരി റിച്ച മിശ്ര
text_fieldsതിരുവനന്തപുരം: നീന്തകുളത്തിലെ വിസ്മയമാണ് റിച്ച മിശ്ര. പെണ്ണായി പിറന്നതുകൊണ്ടുമാത്രം നേരിടേണ്ടിവന്ന പ്രതിസന്ധികളെയും രാഷ്ട്രീയ അടിയൊഴുക്കുകളെയും കഠിനാധ്വാനത്തിലൂടെ മറികടന്ന് ഈ 35കാരി വീണ്ടും ചരിത്രമെഴുതുകയാണ്. ഭാവിയുടെ താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട യുവരക്തങ്ങളെപ്പോലും ബഹുദൂരം പിന്നിലാക്കി 72ാമത് ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നാലു സ്വർണവുമായി കുതിക്കുമ്പോൾ ഈ അന്താരാഷ്ട്ര താരത്തിന് പറയാനേെറയുണ്ട്. കടപ്പാടിെൻറ, തിരിച്ചടികളുടെ, തിരിച്ചുവരവിെൻറ കഥകൾ. നാലാം വയസ്സിൽ സഹോദരി ചാരുവിെൻറ കൈക്കുള്ളിൽ കിടന്നാണ് റിച്ച നീന്തലിെൻറ ബാലപാഠങ്ങൾ പഠിക്കുന്നത്. 15ാം വയസ്സിൽ ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ ഇടംപിടിച്ചു. പിന്നീടേങ്ങാട്ട് ഇന്ത്യൻ നീന്തൽകുളത്തിലെ രാജകുമാരിയായി മാറാൻ ഈ ഡൽഹിക്കാരിക്ക് അധികസമയം വേണ്ടിവന്നില്ല. 34ാമത് ദേശീയ ഗെയിംസിൽ 16 മെഡലുമായി (11 സ്വർണം, നാലു വെള്ളി, ഒരു വെങ്കലം) റിച്ച ചരിത്രം സൃഷ്ടിച്ചു. 27 വയസ്സിനിടെ വിവിധ നീന്തൽ ഇനങ്ങളിൽ 11 ദേശീയ റെക്കോഡുകൾ.
എന്നാൽ, രാജ്യം കണ്ട മികച്ച വനിത നീന്തൽതാരത്തിന് മെച്ചപ്പെട്ട പരിശീലനം നൽകാൻമാത്രം ആരും മുന്നോട്ടുവന്നില്ല. സ്പോൺസർമാരായി എത്തിയവർക്കും താൽപര്യങ്ങൾ പലതായിരുന്നു. ഉയർച്ചയിലെത്താൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുമെന്നതറിഞ്ഞതോടെ സഹോദരിയും ദേശീയ താരവുമായ ചാരു മിശ്ര നീന്തൽ കരിയർ അവസാനിപ്പിച്ചു. എന്നാൽ, പിന്നീട് രാജ്യം കേട്ടത് ഉത്തേജക പരിശോധനയിൽ റിച്ച പരാജയപ്പെെട്ടന്ന വാർത്തയാണ്. കാത്തിരുന്നത് രണ്ടു വർഷത്തെ വിലക്കും.
വിലക്കിനുശേഷം 2014ൽ നീന്തൽകുളത്തിലേക്ക് തിരികെയെത്തിയ താരത്തെ പിന്തുണക്കാൻ ആരുമുണ്ടായില്ല. അവസാനം സി.ആർ.പി.എഫിലെ ഇൻസ്പെക്ടർ ജോലിയും വിവാഹവും വേണ്ടെന്ന് െവച്ച് സഹോദരി ചാരുതന്നെ പൂർണസമയം റിച്ചയുടെ പരിശീലകയായി. 400, 800, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ബട്ടർഫ്ലൈ, 200, 400 മീറ്റർ മെഡ്െലകളിൽ രാജ്യത്തെ മികച്ച സമയം ഇപ്പോഴും ഇവരുടെ പേരിലാണ്.
26ാം വയസ്സിൽ 400 മെഡ്ലെയിൽ കുറിച്ച റെക്കോഡ് കഴിഞ്ഞ ദിവസം റിച്ച വീണ്ടും തിരുത്തി. പ്രായത്തെ തോൽപിച്ച പ്രകടനത്തെ സ്റ്റേഡിയം ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. വിജയത്തിന് പിന്നിലെ രഹസ്യം ചോദിച്ചാൽ സി.ആർ.പി.എഫിലെ ഇൻസ്പെക്ടറായ റിച്ചയുടെ മറുപടി ഉടനെത്തും. ‘‘ദൈവം സഹായിച്ച് എനിക്ക് ഇതുവരെയും കല്യാണം കഴിക്കാൻ തോന്നിയിട്ടില്ല. എന്ന് കല്യാണം കഴിക്കുന്നോ അന്ന് എെൻറ കരിയർ അവസാനിക്കും. പരിക്കിനെയും പ്രതിസന്ധികളെയും മറികടക്കാൻ എന്നെ പഠിപ്പിച്ചത് ചാരുവാണ്. അവൾ എനിക്കായി നീന്തൽകുളത്തിൽ എന്തെല്ലാം ഉപേക്ഷിച്ചോ അതെല്ലാം തിരികെ കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുവരെ എെൻറ പോരാട്ടം തുടരും’’ -റിച്ച ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.