അജയ്യം ഫെഡറർ
text_fieldsഒാൾ ഇംഗ്ലണ്ട് ക്ലബിലെ സെൻറർ കോർട്ടിൽ റോജർ ഫെഡററുടെ 19ാം ഗ്രാൻഡ്സ്ലാം പിറക്കുേമ്പാൾ മറ്റൊരു യാദൃച്ഛികത കൂടിയുണ്ട്. 19 വർഷം മുമ്പായിരുന്നു ജൂനിയർ വിംബ്ൾഡൺ കിരീടം കുറിച്ച് സ്വിസ് കൗമാരക്കാരൻ ടെന്നിസ് കോർട്ടിലേക്ക് വരവറിയിച്ചത്.
ഇപ്പോൾ, എട്ട് വിംബ്ൾഡണുമായി പീറ്റ് സാംപ്രാസിെൻറയും വില്യം റെൻഷോയുടെയും ഏഴ് വിംബ്ൾഡൺ കിരീടമെന്ന റെക്കോഡും ഫെഡ് എക്സ്പ്രസിെൻറ ജൈത്രയാത്രക്ക് മുന്നിൽ പഴങ്കഥയായി. ഒപ്പം 35ാം വയസ്സിലെ കിരീടനേട്ടത്തോടെ ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ പ്രായമേറിയ ചാമ്പ്യനുമായി ഫെഡറർ. 1976ൽ 32ാം വയസ്സിൽ കിരീടമണിഞ്ഞ അർതർ ആഷെയായിരുന്നു ഇതുവരെ ഇൗ ബഹുമതിക്കുടമ.
35െൻറ ചെറുപ്പം
2012-വിംബ്ൾഡൺ സ്വന്തമാക്കിയ ശേഷം നാലര വർഷത്തിേലറെ ഗ്രാൻഡ്സ്ലാം കിരീടത്തിന് പുറത്തായിരുന്നു ഫെഡറർ. ഇതിനിടെ രണ്ടു തവണ വിംബ്ൾഡണിലും ഒരിക്കൽ യു.എസ് ഒാപണിലും കലാശപ്പോരാട്ടത്തിൽ ഇടംപിടിച്ചു. എന്നാൽ, നൊവാക് ദ്യോകോവിച് എന്ന വന്മതിൽ തട്ടി പഴയ ശൗര്യം അവസാനിച്ചു. എ.ടി.പി റാങ്കിങ്ങിൽ ഏറെ പിന്നിലുമായി. ഇതിനിടെ, കഴിഞ്ഞ വർഷം കാൽമുട്ടിലെ പരിക്കുകാരണം ആറു മാസത്തിലേറെ വിശ്രമവും. ആരാധകർപോലും ഫെഡററെ അവിശ്വസിച്ച നാളുകൾ. എന്നാൽ, ഇക്കഴിഞ്ഞ ആസ്ട്രേലിയൻ ഒാപണിൽ ആ തിരിച്ചുവരവിനു മുന്നിൽ ലോകം നമിച്ചു. റാഫേൽ നദാലിനെ വീഴ്ത്തി കരിയറിലെ 18ാം ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ ഫെഡറർ, വീണ്ടും ഞെട്ടിച്ചു.
തനിക്ക് വഴങ്ങാത്ത ഫ്രഞ്ച് ഒാപണിൽനിന്ന് പിന്മാറി വിംബ്ൾഡണിലെ പുൽകോർട്ടിൽ കാണാമെന്നായി വാഗ്ദാനം. ഇവിടെ വീണ്ടും കളമുണർന്നപ്പോൾ വാക്കുപാലിച്ചു. ആൻഡി മറെയും ദ്യോകോവിചും നദാലുമെല്ലാം പാതിവഴിയിൽ വീണപ്പോൾ കോർട്ടിലെ ചതിക്കുഴിയിൽ വീഴാതെ കുതിച്ച ഫെഡറർ ടൂർണമെൻറിൽ ഒരു സെറ്റ് പോലും കൈവിടാതെ കിരീടത്തിലേക്ക്. 1976ലെ ബ്യോൺബോർഗിെൻറ ജയത്തിനു ശേഷം ഒരു സെറ്റുപോലും കളയാതെ ഒാൾഇംഗ്ലണ്ടിൽ ചാമ്പ്യനായ ആദ്യ താരവുമായി ഫെഡ് എക്സ്പ്രസ്.
ആദ്യ സെറ്റിൽ രണ്ടു ബ്രേക്ക് പോയൻറ് നേടിയാണ് ഫെഡറർ തിരിച്ചെത്തിയത്. സിലിചിെൻറ ഇരട്ടപ്പിഴവുകൾ അനുകൂലമായി. രണ്ടാം സെറ്റിൽ 3-0ത്തിന് ഫെഡറർ ലീഡ് ചെയ്യവെയാണ് സിലിച് കാൽപാദത്തിലെ വേദനയുമായി വൈദ്യ സഹായം തേടിയത്. മൂന്നാം സെറ്റിൽ വേദന കടിച്ചമർത്തി ക്രൊയേഷ്യൻതാരം കളിച്ചെങ്കിലും ഫെഡററുടെ ചരിത്രയാത്ര തടയാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.