മെയ്വെതറുടെ ഗോഡ്ഫാദർ ഓർമയായി
text_fieldsലോസ് ആഞ്ജലസ്: രണ്ടു തവണ ലോക ബോക്സിങ് ചാമ്പ്യനായ റോജർ മെയ്വെതർ അന്തരിച്ച ു. 58 വയസ്സായിരുന്നു. ബോക്സിങ് ഇതിഹാസം േഫ്ലായ്ഡ് മെയ്വെതറിെൻറ അമ്മാവനും റിങ്ങി ലെ വഴികാട്ടിയുമായിരുന്നു റോജർ.
1981 മുതൽ 1999 വരെ പ്രഫഷനൽ ബോക്സിങ് റിങ്ങിൽ സജീവ മായിരുന്ന റോജർ, 17 വർഷം നീണ്ട കരിയറിൽ രണ്ടു തവണ ലോകചാമ്പ്യനായി. 1983-84 സീസണിൽ ഡബ്ല്യു.ബ ി.എ സൂപ്പർ ഫെദർവെയ്റ്റും 1987-89ൽ ഡബ്ല്യു.ബി.സി ലൈറ്റ് വെൽറ്റർവെയ്റ്റ് കിരീടവുമണിഞ ്ഞാണ് റിങ്ങിലെ ബ്ലാക്ക് മാംബ എന്ന വിളിപ്പേരിനുടമയായത്.
അമേരിക്കയിലെ പ്രശസ്ത മായ മെയ്വെതർ കുടുംബത്തിെൻറ പ്രതാപവുമായാണ് റോജറും റിങ്ങിലെത്തിയത്. േഫ്ലായ്ഡ് മെയ്വെതറിെൻറ പിതാവും മൂത്ത സഹോദരനുമായ േഫ്ലായ്ഡ് മെയ്വെതർ സീനിയർ, ഇളയ സഹോദരൻ ജെഫ് മെയ്വെതർ എന്നിവർക്കൊപ്പമായിരുന്നു റോജറും റിങ്ങിലെത്തിയത്.
‘മെയ്വെതർ ബ്രദേഴ്സ് റിങ്ങിൽ അത്ഭുതമായപ്പോൾ അവരിൽ സൂപ്പർതാരം റോജറായിരുന്നു. 17 വർഷം നീണ്ട കരിയറിൽ 72 പോരാട്ടങ്ങളിൽ 59 ജയവുമായി അദ്ദേഹം റിങ്ങിലെ ‘ബ്ലാക്ക് മാംബ’ ആയി വണു. 35 ജയവും നോക്കൗട്ടായിരുന്നു. തോൽവി വഴങ്ങിയത് 13 മത്സരങ്ങളിൽ മാത്രം.
ചാമ്പ്യൻ ബോക്സർ, സൂപ്പർ കോച്ച്
റോജറിെൻറ റിങ്ങിലെ അവസാന കാലത്തായിരുന്നു േഫ്ലായ്ഡിെൻറ വരവ്. ഇളയച്ഛെൻറ വിജയഗാഥകൾ കണ്ട് കുഞ്ഞു നാളിൽതന്നെ റിങ്ങിനെ സ്നേഹിച്ച േഫ്ലായ്ഡ് 1996 അത്ലാൻറ ഒളിമ്പിക്സിൽ തെൻറ 19ാം വയസ്സിൽ വെങ്കലമണിഞ്ഞ് രാജ്യാന്തര ശ്രദ്ധനേടി. ഇതിനു പിന്നാലെ പ്രഫഷനൽ റിങ്ങിലേക്ക് കൂടുമാറിയപ്പോൾ ഒപ്പം റോജറുണ്ടായിരുന്നു. തെൻറ കരിയറിനൊപ്പം േഫ്ലായ്ഡിെൻറ പരിശീലകനായും 1998 വരെ തുടർന്നു. പിന്നീട് 2000 മുതൽ 2012 വരെയും പരിശീലകനായി.
തെൻറ വീഴ്ചകളെല്ലാം പേരമകനിലൂടെ പരിഹരിച്ച റോജർ, അവനെ ലോകത്തെ ഏറ്റവും മികച്ച ബോക്സറാക്കിമാറ്റി. കോണർ മക്ഗ്രിഗർ, മിഗ്വെൽ കോട്ടോ, വിക്ടർ ഓർടിസ്, മാനി പക്വിയാവോ, സാബ് ജുദാ, ജോസ് ലൂയിസ്, റിക്കി ഹാട്ടൺ, യുവാൻ മാനുവൽ മാർക്വസ്, റോബർട്ട് ഗ്വരിറോ തുടങ്ങി വമ്പന്മാരെ ഇടിച്ചിട്ട് മെയ്വെതർ പലവട്ടം കിരീടമണിഞ്ഞപ്പോൾ അണിയറയിൽ റോജർ കരുത്തും കരുതലുമായി.
2012ൽ പരിശീലക പദവിയിൽനിന്ന് പിൻവാങ്ങിയെങ്കിലും സംഘത്തിെൻറ ഭാഗമായി തുടർന്നു. പക്ഷേ, 2016 മുതൽ രോഗബാധിതനായതോടെ റോജറിനെ റിങ്ങിൽ കാണാതായി. തലക്കേറ്റ ഇടികൾ അൽൈഷമേഴ്സായി മാറിയതോടെ ഓർമകളും നഷ്ടമായി.
‘‘റിങ്ങിലും പുറത്തും എെൻറ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്നു അമ്മാവൻ. ബോക്സിങ്ങിലെ ചാമ്പ്യനും മികച്ച പരിശീലകനുമായിരുന്നു അദ്ദേഹം. ’’ -മരണ വാർത്ത അറിയിച്ചുകൊണ്ട് േഫ്ലായ്ഡ് പറഞ്ഞു.
ഒരാഴ്ചക്കിടെ മെയ്വെതറിനെ തേടിയെത്തുന്ന രണ്ടാമത്തെ ദുരന്തവാർത്തയാണ് റോജറിെൻറ മരണം. മുൻ ഭാര്യയും തെൻറ മൂന്നു മക്കളുടെ അമ്മയുമായ ജോസി ഹാരിസ് മാർച്ച് ഒമ്പതിനാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.