ഇന്ത്യയുടെ ശുഭ്മാൻ
text_fieldsശുഭ്മാൻ ഗിൽ എന്ന പഞ്ചാബുകാരന് പ്രായം 18 മാത്രം. 1999 സെപ്റ്റംബർ എട്ടാണ് ജന്മദിനം. ഇൗ ചെറുപ്രായത്തിൽതന്നെ ഇന്ത്യൻ ക്രിക്കറ്റിെൻറ ശുഭപ്രതീക്ഷകളിലൊന്നായി മാറിയിരിക്കുകയാണ് ഗിൽ. അണ്ടർ 19 ലോകകപ്പിൽ പാകിസ്താനെതിരായ സെമിയിൽ ഗിൽ പുറത്താകാതെ 102 റൺസ് നേടി വിജയശിൽപിയാവുേമ്പാൾ ക്രിക്കറ്റ്ലോകവും ഹരത്തിലാണ്. ലോകകപ്പിലെ റൺ വേട്ടക്കാരിൽ രണ്ടാമനാണ് ഇൗ കൗമാരക്കാരൻ. ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടെ അഞ്ച് കളിയിൽ നാല് ഇന്നിങ്സിലായി അടിച്ചുകൂട്ടിയത് 341 റൺസ്. 63, 90, 86 എന്നിങ്ങനെയായിരുന്നു ഒാരോ കളിയിലെയും സംഭാവന. വൺഡൗണായി ക്രീസിലെത്തി സിക്സും ബൗണ്ടറിയും കൊണ്ട് വെടിക്കെട്ടുതീർക്കുന്ന മികവിനുള്ള അംഗീകാരമായിരുന്നു െഎ .പി.എൽ താരലേലത്തിലെ കോടികളുടെ കിലുക്കം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 1.80 കോടി രൂപ എറിഞ്ഞാണ് ഇൗ ഭാവിതാരത്തെ തങ്ങളുടെ നിരയിലെത്തിച്ചത്.
രഞ്ജി േട്രാഫിയിൽ കഴിഞ്ഞ നവംബറിലാണ് ആക്രമണോത്സുകശൈലിയിൽ കളിക്കുന്ന ശുഭ്മാനിെൻറ അരങ്ങേറ്റം. 2014ൽ പഞ്ചാബിൽ നടന്ന അണ്ടർ 16 അന്തർജില്ല ടൂർണമെൻറിലെ അവിശ്വസനീയ പ്രകടനമാണ് ഇൗ പയ്യനെ ആദ്യമായി ക്രിക്കറ്റ്ലോകത്തിെൻറ ശ്രദ്ധയിലെത്തിച്ചത്. അന്ന് 15 വയസ്സ് മാത്രമുണ്ടായിരുന്ന ശുഭ്മാൻ എടുത്തത് 351 റൺസ്. നിർമൽ സിങ്ങുമായി പടുത്തുയർത്തിയത് 571 റൺസിെൻറ കൂട്ടുകെട്ട്. വിജയ് മർച്ചൻറ് ട്രോഫിയിൽ പഞ്ചാബിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ പുറത്താവാതെ ഡബ്ൾ സെഞ്ച്വറി.
അതേവർഷം ഏറ്റവും മികച്ച ജൂനിയർ ക്രിക്കറ്റർക്കുള്ള ബി.സി.സി.െഎ പുരസ്കാരം ഗിൽ ഏറ്റുവാങ്ങിയത് താൻ ഏറ്റവുമധികം ആരാധിക്കുന്ന സാക്ഷാൽ വിരാട് കോഹ്ലിയിൽനിന്ന്. തൊട്ടടുത്ത വർഷവും ആ പുരസ്കാരം ശുഭ്മാെൻറ ഷോകേസിെലത്തി. കൗമാരക്കാരെൻറ നേട്ടത്തിൽ ഏറെ സന്തോഷിക്കുന്നത് പിതാവ് ലഖ്വീന്ദർ സിങ് തന്നെ. മകൻ ക്രിക്കറ്റിന് വേണ്ടി നടത്തിയ സമർപ്പണം തന്നെയാണ് എല്ലാ നേട്ടങ്ങൾക്കും കാരണമെന്ന് ലഖ്വീന്ദർ സാക്ഷ്യപ്പെടുത്തുന്നു. ശനിയാഴ്ച ആസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തിലും ശുഭ്മാൻ ഫോം തുടരുമെന്നും ഇന്ത്യ വിജയിക്കുമെന്നും ലഖ്വീന്ദർ മാത്രമല്ല, പഞ്ചാബിലെ ഫസിൽക്ക ഗ്രാമവും ഉറച്ചുവിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.