കാണികള്‍ എഴുതിതള്ളിയ ടീമിനെ കലാശപ്പോരിലെത്തിച്ച കോപ്പല്‍
text_fieldsകൊച്ചി: ഐ.എസ്.എല്‍ കിരീടപ്പോരാട്ടത്തിന്റെ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്തയോട് ഷൂട്ടൗട്ടില്‍ വീണെങ്കിലും ഫൈനല്‍ വരെയെത്താന്‍ സാധിച്ചതില്‍ ബ്ലാസ്‌റ്റേഴ്‌സിന് അഭിമാനിക്കാം. ഒരു സാധ്യതയും ആരും കല്‍പ്പിക്കാത്ത ടീമായിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഈ നേട്ടത്തിലെത്തിച്ചത് കോപ്പലെന്ന കോച്ചിന്റെ കുശാഗ്ര ബുദ്ധിയാണ്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ തോറ്റ് മൂന്നാം മല്‍സരത്തില്‍ സമനിലയുമായി സ്വന്തം ആരാധകരില്‍ നിന്നും കൂവല്‍ കേട്ട ടീമാണ് ടൂര്‍ണമെന്റെിലെ രണ്ടാം സ്ഥാനക്കാരായി വരുന്നതെന്ന അവിശ്വസനീയത മൂന്നാം സീസണിലെ കിരീടധാരണത്തെ അദ്ഭുതപ്പെടുത്തുന്നു.
ടീം ആദ്യ ഗോള്‍ നേടുന്നതു പോലും നാലാമത്തെ മല്‍സരത്തിലായിരുന്നു. കഴിഞ്ഞ സീസണിലെ തോല്‍വിക്കൂട്ടത്തിലേക്ക് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലും പോകുന്നതെന്ന് തോന്നിപ്പിച്ച മത്സരങ്ങള്‍. എന്നിട്ടും കോപ്പല്‍ തന്റെ ആത്മവിശ്വാസം കൈവിട്ടില്ല. സൂപ്പര്‍താരങ്ങളുടെ അലങ്കാരങ്ങള്‍ കൊപ്പലിന്റെ ചെറിയ ടീം ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ മത്സരമായ ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടതെന്നത് കോപ്പലിന്റെ വിശ്വാസത്തിന് അടിവരയിടുന്നു.
ഏറ്റവും പോസിറ്റീവായ സമീപനത്തിലൂടെയാണ് കോപ്പലിന്റെ പരീശിലകത മുന്നോട്ട് പോയത്.ഒരു മല്‍സരം അവസാനിക്കുന്നതോടെ അടുത്ത മല്‍സരത്തെക്കുറിച്ചുള്ള ചിന്തയിലാകും അദ്ദേഹം. തെറ്റുകള്‍ പരിഹരിച്ച് അദ്ദേഹം അടുത്ത മത്സരത്തിന് ടീമിനെ തയ്യാറാക്കി.ഓരോ മല്‍സരത്തിലും ഓരോ ഗെയിം പ്ലാനാണ് കോപ്പല്‍ തയ്യാറാക്കിയിരുന്നത് ഇത് എതിരാളികളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കി. ആദ്യ പകുതിയിലെ തന്ത്രം പലപ്പോഴും രണ്ടാം പകുതിയില്‍ മാറ്റപ്പെട്ടു. ടീമിലെ താരങ്ങള്‍ക്കൊപ്പം കൊപ്പലിനെയും ആരാധകര്‍ സ്‌നേഹിക്കുന്ന കാഴ്ചയാണ് സ്‌റ്റേഡിയത്തിലുണ്ടായത്. ആദ്യ സീസണില്‍ ഡേവിഡ് ജെയിംസിന് ലഭിച്ചതിനെക്കാള്‍ സ്വീകാര്യത കോപ്പലിനുണ്ടായിരുന്നു. വികാര വിക്ഷോഭങ്ങള്‍ക്ക് കീഴടങ്ങാത്ത കോപ്പലിന്റെ പ്രകൃതം സോഷ്യല്‍മീഡിയകളില്‍ ട്രോളുകളുമായി. അ
ഇംഗ്ലണ്ട് ദേശിയ ടീമിനായി കോപ്പല്‍ 42 മല്‍സരങ്ങളില്‍ വിങ്ങറായി ഇറങ്ങി. ഏഴു ഗോളുകളാണ് സമ്പാദ്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 322 മല്‍സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു. 1984 മുതല്‍ പരിശീലക വേഷത്തിലേത്ത് മാറി. ക്രിസ്റ്റല്‍ പാലസ്, ബ്രിസ്‌റ്റോള്‍ സിറ്റി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകളില്‍ നിന്നെത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രിയ പരിശീലകനായത് 61ാം വയസ്സില്‍. പാര്‍ട്‌സ്മൗത്തിന്റെ ഡയറക്ടര്‍ ഓഫ് ഫുട്‌ബോളര്‍ എന്ന സ്ഥാനത്തു നിന്നാണു കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൊപ്പല്‍ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.