നായകനായി വീണ്ടും സ്മിത്ത്; നയിക്കുക സൂപ്പർ താരങ്ങളെ
text_fieldsസിഡ്നി: പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസ്ട്രേലിയൻ ടീമിൻെറ നായകസ്ഥാനം തെറിക്കുകയും ഒരു വർഷത്തേക്ക് വില ക്ക് നേരിടുകയും ചെയ്ത സൂപ്പർ താരം സ്റ്റീവ് സ്മിത്ത് ഒടുവിൽ നായകനായി തിരിച്ചുവരുന്നു. വിലക്ക് മാറി ഒരു വർഷത ്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരം മികച്ച ഫോമിൽ തുടരവേ ഇംഗ്ലണ്ടിൽ ഈ വർഷം നടക്കാനിരിക്കുന്ന ദി ഹണ്ട്രഡ് ലീഗിൽ കളിക്കുന്ന വെൽഷ് ഫയർ ടീമിനെയാണ് അദ്ദേഹം നയിക്കുക.
സ്മിത്ത് വീണ്ടും നായക സ്ഥാനത്തേക്കെത്തുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. മികച്ച താരനിരയുമായി എത്തുന്ന വെൽഷ് ഫയർ ടീമിൽ സൂപ്പർ താരങ്ങളായ ടോം ബാൻറൺ, ജോണി ബെയർസ്റ്റോ, മിച്ചൽ സ്റ്റാർക്ക് എന്നിവരും സ്മിത്തിനൊപ്പം കളിക്കുന്നുണ്ട്. മുൻ ഇന്ത്യൻ പരിശീലകനായിരുന്ന ഗാരി കേഴ്സ്റ്റണാണ് വെൽഷ് ഫയർ ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ വർഷം ജൂലൈയിൽ ഹണ്ട്രഡ് ലീഗ് ടൂർണമെൻറിന് തുടക്കമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.