രാഹുൽ സിംപിളാണ്, പവർഫുളും
text_fieldsതൃശൂർ: ‘ഞാനത്ര സ്കിൽഡൊന്നുമല്ല. പക്ഷെ ടീമിന് വേണ്ടി എെൻറ ഏറ്റവും മികച്ച പ്രകടനം നൽകും’ -അണ്ടർ 17 ലോകകപ്പിൽ മധ്യനിരയിലെ ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുനയാവുന്ന തൃശൂർ ഒല്ലൂക്കരയിലെ കെ.പി. രാഹുൽ ‘മാധ്യമ’ത്തോട് മനസ്സ് തുറന്നു. ഗോവയിലെ പരിശീലനകളരിയിൽ നിന്നാണ് ഇൗ പതിനേഴുകാരൻ സംസാരിച്ചത്.
വേഗമാണ് രാഹുലിെൻറ ആത്മവിശ്വാസം. പവർഫുൾ ഷൂട്ടിങ്, മികച്ച പ്രതിരോധം ഒപ്പം ഇടത്-വലത് വിങ്ങുകളിലൂടെ ആക്രമണവും മുൻനിരക്കാർക്ക് കൃത്യമായിപെന്തത്തിക്കുകയും ചെയ്യും. ഇതാണ് തന്നെ വ്യത്യസ്തനാക്കുന്നതെന്നാണ് ഒപ്പം കളിക്കുന്നവരുടെ വിലയിരുത്തൽ. കഠിന പ്രയത്നം നേരത്തെ കോച്ച്തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഏറെ ഉൾവലിയുന്ന പ്രകൃതമാണെങ്കിലും രാജ്യത്തിനായി ലോകകപ്പിൽ ബൂട്ടണിയാനാവുന്ന ആഹ്ലാദത്തിലാണ് രാഹുൽ ഇപ്പോൾ. ലോകകപ്പിന് മുന്നോടിയായുള്ള മത്സരങ്ങളെല്ലാം കഴിഞ്ഞു. ഇനി കഠിന പരിശീലനം മാത്രമാണുള്ളത്. ഉടൻതന്നെ ടീം ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. പരിശീലകൻ ലൂയി നോർട്ടെൻറ കീഴിൽ മികച്ച കളി പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ.
രാജ്യത്തിെൻറ പ്രതീക്ഷയായി വളരുേമ്പാഴും മുക്കാട്ടുകരയിലെ പാടത്തെ കളിയാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് വാചാലനാവുമെന്ന് വീട്ടിലുള്ളവർ പറയുന്നു. പിതൃസഹോദരൻ പ്രദീപാണ് കാൽപന്തുകളിയിലേക്ക് വഴി തിരിച്ചുവിടുന്നത്. 2014ൽ തൃശൂരിൽ നടന്ന അണ്ടർ 14 ചാമ്പ്യൻഷിപ്പിലെ മികച്ച ഫുട്ബാളർ പുരസ്കാരമാണ് ഒല്ലൂക്കര ‘ശ്രേയസ്സ്’ നഗറിലെ കണ്ണോലി രാഹുലിനെ കണ്ടെത്തുന്നത്. അതുവഴി കേരള ടീമിലും തുടർന്ന് ദേശീയ ക്യാമ്പിലും.
ഇടക്കൊരുമാസം കോച്ച് നിക്കോളായ് ആദം പുറത്തിരുത്തി. പിന്നീട് അണ്ടർ 19ൽ. വീണ്ടും അണ്ടർ 17ൽ. ഒടുവിൽ അംഗീകാരമായി 21അംഗ ടീമിൽ ഇടം. ദേശീയ സീനിയർ ടീമിൽ ഇടം നേടുകയാണ് തെൻറ സ്വപ്നം. അതിനായി കഠിനാധ്വാനം നടത്തും. പിന്തുണയുമായി കുടുംബം കൂെടയുണ്ടെന്ന് രാഹുൽ വ്യക്തമാക്കി.
മകൻ അണ്ടര്‍ -17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഏക മലയാളി താരമായതിലെ സന്തോഷത്തിലാണ് കണ്ണോലി വീട്ടില്‍ പ്രവീണും ബിന്ദുവും.രണ്ടര മാസം മുമ്പാണ് അവസാനമായി വീട്ടിൽ വന്നുപോയത്. മുൻനിര കളിക്കാരനാണെങ്കിലും മധ്യനിരയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പിതാവ് പ്രവീൺ പറഞ്ഞു. ആദ്യ പതിനൊന്നില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയാണ് സഹോദരി നന്ദന അടക്കം വീട്ടുകാർക്കുമുള്ളത്. കളിക്കായി പഠനം പോലും ഉപേക്ഷിക്കേണ്ടി വന്നു. ഗോവയിൽ പ്രൈവറ്റായാണ് എസ്.എസ്.എൽ.സി പരീക്ഷ പാസായത്. കൊച്ചിയിൽ തുടർ പഠനത്തിന് വിദൂരകോഴ്സിന് ചേർെന്നങ്കിലും തുടരാനായില്ല. എങ്കിലും മകെൻറ പന്തടക്കം അവനെ ഉന്നതങ്ങളിലെത്തിക്കുമെന്നാണ് മാതാവ് ബിന്ദുവിെൻറ വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.